Thu. Mar 28th, 2024

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കും മു​മ്പ് അ​വ​രെ വെ​ടി​വ​യ്ക്കാ​ൻ പോ​കു​ക​യാ​ണെ​ങ്കി​ൽ കോ​ട​തി​ക​ളും നി​യ​മ​വുംഎ​ന്തിനെന്നു മേ​ന​ക ഗാ​ന്ധി. ഹൈ​ദ​രാ​ബാ​ദി​ൽ വെ​റ്റ​ന​റി ഡോ​ക്ട​റെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേഷം തീ​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിലാണ് മേനക ഗാന്ധിയുടെ പ്രതികരണം. നി​ങ്ങ​ൾ​ക്ക് നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെന്നും ​പ്ര​തി​ക​ളെ കുറ്റക്കാരെങ്കിൽ കോ​ട​തി തൂ​ക്കി​ക്കൊ​ല്ലു​മാ​യി​രു​ന്നുവെന്നും ശിക്ഷ വിധിക്കേണ്ടത് പോലീസ് അല്ലെന്നും മേനക ഗാന്ധി പറഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44-ൽ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെന്നാണ് റിപ്പോർട്ട്. തെ​ളി​വെ​ടു​പ്പി​നാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ന്നും തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി​ക​ൾ നാ​ലു പേ​രും കൊല്ലപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഇ​രു​പ​ത്തി​യാറു​കാ​രി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മു​ഖ്യ​പ്ര​തി​യാ​യ ലോ​റി ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് പാ​ഷ എ​ന്ന ആ​രി​ഫ്, ജോ​ളു ന​വീ​ൻ, ചി​ന്ന​കേ​ശ​വു​ലു, ജോ​ളു ശി​വ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.