Fri. Apr 19th, 2024

ചട്ടങ്ങൾ മറികടന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണത്തിന് മുൻകാല പ്രാബല്യം നൽകിയ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ നടപടി പിന്നാക്കവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സാമ്പത്തീക സംവരണമെന്ന പേരിട്ടുകൊണ്ട് ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് നടപ്പാക്കുന്നത് മുന്നാക്ക വി​ഭാഗങ്ങളുടെ സംവരണമാണ്. സാമ്പത്തി​ക സംവരണത്തി​ന് ജാതി​ പരി​ഗണിക്കുന്നത് എന്തിന്? അങ്ങനെയെങ്കിൽ പാവപ്പെട്ട എല്ലാവർക്കും ഇതി​ന് അർഹത നൽകേണ്ടതല്ലേ? ഭരണഘടനയുടെ അന്ത:സത്തയ്ക്ക് വിരുദ്ധമാണ് സാമ്പത്തിക സംവരണം. ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ.അംബേദ്കറുടെ ആത്മാവിന് മുറിവേൽപ്പിക്കുന്നതാണ് ഈ നടപടി.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സബ്ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2/ എൽ.ഡി​. ക്ളാർക്ക് നി​യമന വി​ജ്ഞാപനത്തി​ൽ സാമ്പത്തി​ക സംവരണം ഇല്ലെന്നി​രി​ക്കെ അത് നടപ്പാക്കുന്നത് നി​യമവി​രുദ്ധമാണ്. മാനദണ്ഡങ്ങൾ പ്രഖ്യാപി​ക്കാതെ വളഞ്ഞ വഴി​യി​ലൂടെ മുന്നോക്ക വിഭാഗങ്ങൾക്ക് മാത്രമുള്ള സാമ്പത്തി​ക സംവരണം കൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതി​നെനി​യമപരമായി​ നേരി​ടുമെന്നും വെള്ളാപ്പള്ളി​ പറഞ്ഞു.