Fri. Mar 29th, 2024

ഡിജിപി യുടെ വരികളിൽ പോലീസുകാരുടെ സിഗ്നേച്ചര്‍ ഗാനവുമായി കേരള പോലീസ്. കേരളാ പോലീസിന്റെ ഔദ്യോഗിക പേജിലാണ് പോലീസ് ഗാനം പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും ചേര്‍ന്നാണ് ഗാനം ഔദ്യോഗികമായി പുറത്തിറക്കിയത്. വഴുതക്കാട് കലാഭവന്‍ തീയറ്ററിലായിരുന്നു പ്രകാശന ചടങ്ങ്.

പ്രശസ്ത സംവിധായകന്‍ ദീപു കരുണാകരനാണ് ഗാനത്തിന്റെ സംവിധായകന്‍. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എസ് രമേശന്‍ നായരും ചേര്‍ന്നാണ് പോലീസ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. മനു രമേശനാണ് ഈണം നല്‍കിയത്.

‘പാടാമീ നാടിന്‍ കാവല്‍ സംഗീതം’ എന്നു തുടങ്ങുന്ന ഗാനത്തില്‍ പോലീസുകാര്‍ തന്നെയാണ് അണിനിരക്കുന്നത്. പോലീസ് സേനയുടെ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളേയും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനത്തെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തിയിട്ടുള്ളത്. അതോടൊപ്പം തന്നെ പേജിൽ ചില വിമര്‍ശനങ്ങ കമൻറുകളും വരുന്നുണ്ട്. വാളയാര്‍ വിഷയം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ അധികവും ഉയര്‍ന്നിട്ടുള്ളത്.