Wed. Apr 17th, 2024

പാലക്കാട് യുക്തിവാദി സംഘം ഒക്ടോബര്‍ 13 ന് സമഗ്രാധിപത്യവും പ്രതിരോധവും എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തുന്നു. പാലക്കാട് ജില്ല ലൈബ്രറി ഹാളിൽ രാവിലെ 9.30 മുതലാണ് സെമിനാർ. ഡോ. ബീന കായലുർ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ ശ്രീ സണ്ണി .എം കപിക്കാട്,ശ്രീ ശ്യാംകുമാർ, ഡോ. രേഖാരാജ്, ഡോ.അജയ് ശേഖർ, ഡോ. കെ.എസ് മാധവൻ, ശ്രീ അമൽ സി.രാജൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും.

സംസ്ക്കാര വിമര്‍ശനം ബഹുസ്വരത ബൌദ്ധീക സംവാദം എന്നീ പദങ്ങള്‍ രാജ്യ വിരുദ്ധമാകുകയും അനീതി ചൂണ്ടിക്കാട്ടുന്നത് ജയില്‍ ശിക്ഷയ്ക്ക് കാരണമാകുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ അധീശ വർഗത്തിന് നേർക്കുള്ള ചോദ്യങ്ങളുമായി നമ്മൾ ഒത്തുചേരുകയാണ്. അസമത്വവും അനീതിയും വ്യവസ്ഥാപിതമായ ജീവിത രീതിയായി മാറിയ ഇന്ത്യയുടെ ദേശിയതയെ മുന്‍നിര്‍ത്തിയുള്ള ഹിന്ദുത്വം എത്രമാത്രം അപകടകരമാണെന്ന് പരിശോധിയ്ക്കുന്ന പൊതു പ്രമേയങ്ങളാണ് സെമിനാറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എല്ലാ ജനാധിപത്യവിശ്വാസികളുടെയും സാന്നിധ്യ സഹകരങ്ങൾ ഉണ്ടാവണമെന്ന് സംഘാടകരായ പാലക്കാട് യുക്തിവാദി സംഘം അഭ്യർത്ഥിച്ചു.

സെമിനാറിൽ ശ്രീ സണ്ണി .എം കപിക്കാട് “അംബേദക്കര്‍ വായനകള്‍ താരതമ്യവും മുന്‍വിധികളും” എന്ന വിഷയവും ശ്രീ ശ്യാംകുമാർ “സംസ്കൃതവും സാംസ്ക്കാരിക വിമര്‍ശനവും” എന്നവിഷയവും,ഡോ. രേഖാരാജ് “ഹിന്ദുത്വ ദേശീയതയും സ്ത്രീകളുടെ നിര്‍മ്മാണവും” എന്നവിഷയവും, ഡോ.അജയ് ശേഖർ “സംസ്ക്കാരത്തിന്‍റെ രഷ്ട്രീയവും പ്രയോഗവും” എന്നവിഷയവും,ഡോ. കെ.എസ് മാധവൻ “ഹിന്ദുത്വം സാമൂഹികത ജനാധിപത്യം” എന്ന വിഷയവും, ശ്രീ അമൽ സി.രാജൻ “ഗാന്ധിജിയും കേരള നവോത്ഥാനവും” എന്ന വിഷയവും അവതരിപ്പിക്കും.