Thu. Mar 28th, 2024

ശബരിമല സ്ത്രീപ്രവേശന വിധിയിലൂടെ 2018 മലയാള ഭാഷയ്ക്ക് സംഭാവന ചെയ്ത ‘ശൂദ്രലഹള’ എന്ന വാക്ക് അക്കാദമിക് സെമിനാറിലും. കാലടി സംസ്കൃത സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ഡോ.അജയ് ശേഖർ “കേരളത്തിൻറെ സാംസ്‌കാരിക ചരിത്രംവും പുതുസാഹിത്യ വ്യവഹാരവും” എന്ന വിഷയത്തിൽ ചാലക്കുടി ഗവൺമെന്റ് കോളേജിൽ മലയാളം ഡിപ്പാർട്ട്മെന്റ് നടത്തിയ അക്കാഡമിക് സെമിനാറിൽ നടത്തിയ പ്രഭാഷണമാണ് ചുവടെ.

പ്രസ്തുത പ്രഭാഷണത്തിൽ അദ്ദേഹം ശബരിമലയിൽ സംഘപരിവാറും എൻഎസ്എസ് ഉം ചേർന്ന് നടത്തിയ കലാപത്തെ സൂചിപ്പിക്കുന്നതിന് പലസ്ഥലത്തും ‘ശൂദ്രലഹള’ എന്ന വാക്ക് സാദാരണ വാക്കുപോലെ ശൂദ്രകലാപത്തെ സൂചിപ്പിക്കാനായി പ്രയോഗിക്കുന്നത് കേൾക്കാം. തെറിനാമജപ ഘോഷയാത്രയെ ‘ശൂദ്രലഹള’ എന്ന് സംബോധനചെയ്യുമ്പോഴാണ് ശൂദ്രലഹള ആക്റ്റിവിസ്റ്റുകൾ കൂടുതൽ രോഷാകുലരായിരുന്നത് എന്ന് കാണാം.

ഇത്തരത്തിലാണ് സവർണ്ണ ചരിത്രകാരൻമാർ ലിറ്ററൽ കില്ലിംഗ് നടത്തിയിരുന്നത് എന്നതിനാൽ ഇതിന്റെ അപകടമെന്തെന്ന് അവർക്ക് വ്യക്തമായി അറിയാമായിരുന്നതുകൊണ്ട് അതിനെതിരെ ചില വൃണകേസുകൾ വരെയുണ്ടായെങ്കിലും “ശൂദ്രലഹള” എന്നപേരിൽ എൻകെ. ജോസ് ഒരുപുസ്തകം തന്നെയെഴുതി.ചില കുയുക്തിവാദികളും ഈ വാക്കിനെതിരെ രംഗത്ത് വന്നിരുന്നു. ശൂദ്രലഹളയെക്കുറിച്ച് നാളുകൾക്ക് ശേഷം ഗവേഷക വിദ്യാർത്ഥികൾക്ക് ഗവേഷണം നടത്താൻ പോലും ആവശ്യമായ നിരവധി റിസോഴ്സുകൾ ഇന്ന് ഓൺലൈനായും പ്രിന്റഡ്‌ ആയും ലഭ്യമാണ്. ഈ വാക്കിനെ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള മാധ്യമം ന്യൂസ്‌ഗിൽ ആണെന്ന് തോന്നുന്നു. നാരായണഗുരുവിനെയും ബുദ്ധനെയുമൊക്കെ ഇത്തരത്തിൽ ലിറ്ററൽ കില്ലിംഗ് നടത്തുകയും തേങ്ങയ്ക്കടിച്ച് കൊല്ലുകയും ചെയ്ത ശൂദ്രർക്ക് അവര് ചെയ്തതുപോലെ വാസ്തവ വിരുദ്ധമല്ലെങ്കിലും സത്യസന്ധമായ ” ശൂദ്രലഹളാ” പ്രയോഗം കുറിക്കു കൊള്ളുന്നതായിരുന്നു.

നമ്മുടെ അക്കാഡമിക് ചരിത്രത്തിൽ സവർണ്ണ ചരിത്രകാരന്മാർ മുൻപ് പ്രയോഗിച്ചിരുന്ന ചില വാക്കുകൾ നോക്കുക- ചാന്നാർ ലഹള, മാപ്പിള ലഹള , ഈഴവ ലഹള, പുലയലഹള, ജാൻസിറാണിയുടെ മഹത്തായ സ്വാതന്ത്ര്യസമരം, പഴശിരാജാവിന്റെ മഹത്തായ സ്വാതന്ത്ര്യസമരം…..

ഇവിടുത്തെ അടിസ്ഥാനജനത അവർക്ക് വഴിനടക്കാനും തുണിയുടുക്കാനും മനുഷ്യനായി ജീവിക്കാനും വേണ്ടി നടത്തിയ സമരങ്ങളൊക്കെ ലഹളകളും സവർണ്ണരായ നാട്ടുരാജാക്കന്മാർ അവർക്ക് നഷ്ടപ്പെട്ട ചില അധികാരങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി നടത്തിയ സമരങ്ങൾ അവർക്ക് മഹത്തായ സ്വാതന്ത്ര്യ സമരങ്ങളുമായി മാറിയത് വെറുതെയല്ല.

അതുകൊണ്ടുതന്നെ അവര്  ചെയ്തതുപോലെ നെറികെട്ട ലിറ്ററൽ കില്ലിംഗ് അല്ല ഇത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്ത്രീകളെ കാണുമ്പോഴേ പോകുന്ന കല്ലിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചുകൊണ്ട് ആർഎസ്എസ്‌ ഉം എൻഎസ്എസ് ഉം ചേർന്നു നടത്തിയ ആഭാസ സമരത്തെ സത്യസന്ധമായി അടയാളപ്പെടുത്താൻ മറ്റൊരുവാക്കില്ല എന്നതാണ് യാഥാർഥ്യം. കുറുവടിയും വടിവാളും മാത്രമല്ല ഭാഷയും ഒരു യുദ്ധോപകരണം കൂടിയാണല്ലോ?