Fri. Mar 29th, 2024

എസ്എൻഡിപിയോഗം ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകളുടെ ശ്രീനാരായണ ജയന്തിദിനാഘോഷങ്ങൾ നാളെ നടക്കും.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ 13ന് വൈകിട്ട് 3ന് പൊലീസ് സ്റ്റേഷൻ മൈതാനിയിൽനിന്ന് ജയന്തി ഘോഷയാത്ര ആരംഭിക്കും.6ന് യൂണിയൻ ഓഫീസ് മൈതാനിയിൽ നടക്കുന്ന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യും. എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ദീപപ്രകാശനം നിർവഹിക്കും.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിക്കും.മന്ത്രി പി.തിലോത്തമൻ പ്രതിഭകളെ ആദരിക്കും.അഡ്വ. എ.എം.ആരിഫ് എം.പി സ്‌കോളർഷിപ്പ് വിതരണംചെയ്യും.

യോഗം കൗൺസിലർ പി.ടി.മൻമഥൻ ജയന്തിദിന സന്ദേശംനൽകും.മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.നടി വർഷ പ്രസാദ് മംഗല്യനിധി വിതരണംചെയ്യും.കൗൺസിലർ ഡി.ജ്യോതിഷ്,ബോർഡ് അംഗങ്ങളായ വി.ശശികുമാർ,ബൈജു അറുകുഴി,ടി.അനിയപ്പൻ,അനിൽ ഇന്ദീവരം,യൂത്ത്മൂവ്മെന്റ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വിനോദ് ജെ.പൊന്നൻ,സെക്രട്ടറി അജയൻ പറയകാട്,വനിതാസംഘം പ്രസിഡന്റ് രേണുക മനോഹരൻ,സെക്രട്ടറി തുളസിഭായി വിശ്വനാഥൻ,വൈദിക സമിതി ചെയർമാൻ ജയൻ ശാന്തി,സൈബർ സേന കൺവീനർ കെ.എസ്.സുജിത്ത്,എംപ്ലോയീസ് ഫോറം പ്രതിനിധി പി.ആർ.സതീശൻ,യൂണിയൻ കൗൺസിലർമാരായ ബിജുദാസ്, കെ.എം.മണിലാൽ, ഗിരീഷ്കുമാർ, പി.വിനോദ്,വി.എ.സിദ്ധാർത്ഥൻ,പി.പി.ദിനദേവൻ,ടി.സത്യൻ എന്നിവർ പങ്കെടുക്കും.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ അഞ്ജലി നന്ദിയും പറയും.

കണിച്ചുകുളങ്ങര യൂണിയനിൽ 500 കുട്ടികൾ പങ്കെടുക്കുന്ന ദൈവദശകം നൃത്താവിഷ്കാരം

കണിച്ചുകുളങ്ങര യൂണിയനിൽ മഹാസമ്മേളനവും ദൈവദശക നൃത്താവിഷ്ക്കാരവും നടത്തും.വൈകിട്ട് 4ന് ദേവസ്വം സ്‌കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനം മന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനംചെയ്യും.ദൈവദശക നൃത്താവിഷ്‌കാരം പ്രീതി നടേശൻ ഉദ്ഘാടനംചെയ്യും.യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും.യോഗം കൗൺസിലർ പി.എസ്.എൻ ബാബു സ്‌കോളർഷിപ്പ് വിതരണം നിർവഹിക്കും.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തും.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു,മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്കുമാർ,യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ,വി.കെ.മോഹനദാസ്,പി.പ്രകാശൻ,എസ്.രാജേഷ്,തങ്കമണി ഗൗതമൻ എന്നിവർ സംസാരിക്കും.കെ.സോമൻ,കെ.ഗംഗാധരൻ മാമ്പൊഴി, കെ.സി.സുനീത്ബാബു, കെ.ശശിധരൻ, വി.ആർ.ഷൈജു,എം.എസ്.നടരാജൻ,പി.എസ്.അജിത്ത്കുമാർ,പുരുഷാമണി സുജാതൻ, എ.പി.ബാബു,മഹിയപ്പൻ എന്നിവർ പങ്കെടുക്കും.യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ സ്വാഗതവും യൂണിയൻ കൗൺസിലർ സിബി നടേശ് നന്ദിയും പറയും.

5ന് കണിച്ചുകുളങ്ങര യൂണിയൻ ലീഗ് ഓഫ് ലേഡിബേർഡ്‌സ് ദൈവദശക നൃത്താവിഷ്‌കാരം അവതരിപ്പിക്കും.ഇതിന്റെ ട്രയൽ ഇന്നലെ കണിച്ചുകുളങ്ങര കോ-ഓപ്പറേറ്റീവ് ആഡിറ്റോറിയത്തിൽ നടന്നു.500 ഓളം കുട്ടികളാണ് ഇതിൽ പങ്കെടുത്തത്.ആർ.എൽ.വി ഓങ്കാറാണ് നൃത്തസംവിധാനം.