Fri. Mar 29th, 2024

ഭരണഘടനാലംഘനം നടത്തിയിട്ടായാലും ശബരിമലയിൽ സ്ത്രീപ്രവേശനം തടയുമെന്ന് കേന്ദ്രമന്ത്രി ഉൾപ്പെടയുള്ളവർ പാലാ ഉപതെരഞ്ഞെടുപ്പിൽ പുതിയൊരു സുവർണ്ണാവസരത്തിന് സ്കോപ് ഒന്നുമില്ലെങ്കിലും വീണ്ടും പ്രഖ്യാപിച്ചുകഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ കിട്ടിയ സുവർണ്ണാവസരം മുതലാക്കി ശബരിമല ദർശനംനടത്തി ഓണമാഘോഷിച്ച് വീണ്ടും യുവതികൾ. പോലീസ് സുരക്ഷയില്ലാതെ തികച്ചും സംഥാനപരമായാണ് യുവതികൾ ദർശനം നടത്തി മടങ്ങിയത്. തിരുവോണ പൂജകൾക്കായി സെപ്റ്റംബർ 13 വരെ ശബരിമല നട തുറന്നിരിക്കുകയാണെങ്കിലും ആചാരസംരക്ഷകർ അയ്യപ്പൻറെ നിഷ്‌ടീകസംരക്ഷണ ദൗത്യം ഉപേക്ഷിച്ച് സ്ഥലംവിട്ടിരിക്കുകയാണ്. 

പുനരുത്ഥാനകേരളത്തിലെ പുരോഗമനവാദികളായ കുലസ്ത്രീകളും കുലപുരുഷുക്കളും ഉത്രാട പാച്ചിലിലും തിരുവോണാഘോഷങ്ങളിലും ടിക്കടോക്‌വീഡിയകളിലും അഭിരമിച്ചപ്പോൾ നമ്പർ വൺ കേരളത്തിൽ ഒരുവർഷമായി മനുഷ്യൻറെ ഏറ്റവും പ്രാഥമീകമായ മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യം പോലും ലംഘിച്ചുകൊണ്ട് സംഘികളും നവോത്ഥാന സർക്കാരുംചേർന്നു നടത്തുന്ന നിയമല്മഘനങ്ങളും മനുഷ്യാവകാശലംഘനങ്ങളും സ്ത്രീവിവേചനവും ഇവിടുത്തെ മനുഷ്യാവകാശ സംഘടനകൾക്കോ സ്ത്രീസംഘടനകൾക്കോ മറ്റ് സാമൂഹ്യസംഘടനകൾക്കോ വിഷയമല്ലാതിരുന്നിട്ടും ശബരിമലയിൽ തമ്പടിച്ചിട്ടുള്ള ക്രിമിനലുകളുടെ കൺവെട്ടിച്ച് വീണ്ടും നട്ടെല്ലുള്ള രണ്ട് യുവതികൾ ദർശനം നടത്തി.

മലയാളി ദമ്പതികളോടൊപ്പം ശബരിമലയിലെത്തിയ ഒരു അന്യസംസ്ഥാക്കാരിയായ യുവതി ഉൾപ്പെടെ രണ്ടുയുവതികൾ ഓണദിനങ്ങളിൽ ശബരിമല ദർശനം നടത്തി.ശബരിമലകയറിയ യുവതികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് യുവതികളെ ശബരിമല ദർശനത്തിന് സഹായിച്ച നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ പ്രവർത്തകർ.

ശബരിമലയിലെ ക്രിമിനലുകളെപ്പേടിച്ച് ദർശനം നടത്താൻ ആഗ്രഹിച്ചിട്ടും പോലീസ് അനുവദിക്കാത്ത പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ രഹസ്യമായോ പരസ്യമായോ ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഈ കൂട്ടായ്മ ഇനിയും ചെയ്തുകൊടുക്കുമെന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ പ്രവർത്തകർ.പറഞ്ഞു.സുപ്രീംകോടതി വിധിനടപ്പിലാക്കാൻ ഉത്തരവാദിത്വപ്പെട്ട സ്ത്രീകളുടെ സുഗമമായ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുവോളം തങ്ങൾ ഇടപെടൽ തുടരുമെന്ന് അവർ കൂട്ടിച്ചേർത്തു.

കൂടാതെ കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് അതിക്രമത്തിനും നിയമ ലംഘനത്തിനും എതിരെ ഉടൻതന്നെ ശബരിമലയിലേക്ക് നടത്തുന്ന പരസ്യമായ സ്ത്രീമുന്നേറ്റത്തിലേക്കും ഏവരുടെയും പിന്തുണ ഉണ്ടാവണമെന്ന് കൂട്ടായ്മ പ്രവർത്തകർ അഭ്യർത്ഥിച്ചു.അതോടൊപ്പം സംഘികളെപ്പേടിച്ച് രഹസ്യമായി ദർശനം നടത്താൻ ഉദ്ദേശിക്കുന്ന ഭക്തരായ യുവതികൾക്കും രഹസ്യമായിത്തന്നെ ദർശനം നടത്താനുള്ള സഹായങ്ങൾ തുടർന്നും ഞങൾ ചെയ്തു തരുന്നതാണെന്നും. പൊലീസിൻറെ ഓണലൈൻ രെജിസ്ട്രേഷനിൽ കബളിക്കപ്പെട്ട അൻപതിലധികം യുവതികൾ ശബരിമലയിൽ പോകാൻ ഇതിനകം ഞങ്ങളെ കോണ്ടാക്റ്റ് ചെയ്തിരുന്നെന്നും . ഇനീയും പരസ്യമായോ രഹസ്യമായോ പോകാൻ താത്പര്യമുള്ള യുവതികൾ ഉടൻ ബന്ധപ്പെടാനും നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു .