Wed. Apr 24th, 2024

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍ കീഴടങ്ങി. മലപ്പുറത്താണ് സംഭവം. ഒളിവിലായിരുന്ന അധ്യാപകന്‍ പി ടി അബ്ദുള്‍ മസൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.

അറബിക് അധ്യാപകനായ മസൂദിനെതിരെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പാലം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.ഇയാളെ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഠിനമായ വയറുവേദനയെ തുടര്‍ന്ന് രക്ഷിതാക്കളോടൊപ്പം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് വ്യക്തമായത്. ജൂണ്‍ അവസാനം പെണ്‍കുട്ടിയുടെ  വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വെച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.