Thursday, August 11, 2022

Latest Posts

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ പങ്കിടാന്‍ ധാരണ

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍ പങ്കിടാന്‍ ഏകദേശ ധാരണ. ഇതു പ്രകാരം ആദ്യ ഘട്ട പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണിക്കു ലഭിക്കും. യു ഡി എഫ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ ഉരുത്തിരിഞ്ഞത്. എന്നാല്‍, ധാരണയില്‍ ജോസ് കെ മാണി പൂര്‍ണ തൃപ്‌നാകാത്തതിനെ തുടര്‍ന്ന് യു ഡി എഫിലെ മറ്റ് ഘടക കക്ഷികളുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം അറിയിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ അറിയിച്ചു.

ഇന്ന് രാവിലെ 11നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ച നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് യു ഡി എഫ് അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നത്തെ തിരഞ്ഞെടുപ്പിന് ക്വാറം ബാധകമായിരിക്കില്ലെന്നാണ് വിവരം. ഭരണത്തിന്റെ അവസാന വര്‍ഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനു നല്‍കാന്‍ കോണ്‍ഗ്രസ് പ്രതിനിധി രാജിവെക്കുകയായിരുന്നു. എന്നാല്‍, ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ പ്രത്യേകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.