കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും, കേരള മുന്‍ ഗവര്‍ണറുമായ ഷീല ദീക്ഷിതിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലുടെയാണ് മോഡി ഷീല ദീക്ഷിതിന് അനുശോചനം രേഖപ്പെടുത്തിയത്.
ഷീല ദീക്ഷിതിന്റെ വേര്‍പാട് തന്നെ അഗാധ ദു:ഖത്തിലാഴ്ത്തിയതായും മോഡി ട്വീറ്റില്‍ കുറിച്ചു. ഡല്‍ഹിയുടെ വികസനത്തിനായി ശ്രദ്ധാര്‍ഹമായ സംഭാവനകളാണ് അവര്‍ നല്‍കിയത്. ഏറെ സ്നേഹമുള്ള വ്യക്തിത്വമായിരുന്നു ഷീല ദീക്ഷിതിന്റേതെന്നും മോഡി കുറിച്ചു. ഷീല ദീക്ഷിതിന്റെ കുടുംബത്തേയും അനുയായികളേയും അനുശോചനം അറിയിക്കുന്നതായി മോഡി കൂട്ടിച്ചേര്‍ത്തു.
ഷീല ദീക്ഷിതിന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 11.30 വരെ ഡല്‍ഹി നിസാമുദ്ദീനിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാര ചടങ്ങുകള്‍ നാളെ നിഗംബോധ് ഘട്ടില്‍ നടക്കും. മുന്‍ മുഖ്യമന്ത്രിയുടെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ രണ്ട് ദിവസത്തെ ദു:ഖാചാരണം ആചരിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
Deeply saddened by the demise of Sheila Dikshit Ji. Blessed with a warm and affable personality, she made a noteworthy contribution to Delhi’s development. Condolences to her family and supporters. Om Shanti. pic.twitter.com/jERrvJlQ4X
— Narendra Modi (@narendramodi) July 20, 2019