Friday, May 7, 2021

Latest Posts

വിന്‍ഡീസ് നിലംപരിശാക്കി; ഇന്ത്യക്ക് 125 റണ്‍സ് വിജയം

പ്രതീക്ഷിച്ചതു പോലെ ആധികാരിക ജയവുമായി ഇന്ത്യ 2019 ക്രിക്കറ്റ്‌ ലോകകപ്പിന്റെ നോക്കൗട്ടില്‍ കടന്നു. ഇന്നലെ മാഞ്ചസ്‌റ്ററില്‍ നടന്ന മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനെ 125 റണ്‍സിനാണ്‌ ഇന്ത്യ തോല്‍പിച്ചത്‌. ഈ ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാം ജയമാണിത്‌.

ഇന്നലെ ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ ലോകകപ്പിലെ തുടര്‍ച്ചായായ നാലാം അര്‍ധ സെഞ്ചുറി നേടിയ നായകന്‍ വിരാട്‌ കോഹ്ലിയുടെയും അര്‍ധസെഞ്ചുറി നേടിയ മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയുടെയും നിശ്‌ചിത 50 ഓവറില്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 268 റണ്‍സാണ്‌ നേടിയത്‌.

തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ്‌ 34.2 ഓവറില്‍ കേവലം 143 റണ്‍സിനു പുറത്തായി. 16 റണ്‍സ്‌ മാത്രം വഴങ്ങി നാലു വിക്കറ്റ്‌ വീഴ്‌ത്തിയ പേസര്‍ മുഹമ്മദ്‌ ഷമിയാണു അവരെ തകര്‍ത്തത്‌. രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തിയ ജസ്‌പ്രീത്‌ ബുംറയും യൂസ്‌വേന്ദ്ര ചഹാലും ഷമിക്കു മികച്ച പിന്തുണ നല്‍കി. ഹര്‍ദ്ദിക്‌ പാണ്ഡ്യ കുല്‍ദീപ്‌ യാദവ്‌ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതം സ്വന്തമാക്കി.

വിന്‍ഡീസ്‌ നിരയില്‍ 31 റണ്‍സ്‌ നേടിയ ഓപ്പണര്‍ സുനില്‍ ആംബ്രിസാണ്‌ ടോപ്‌സ്കോറര്‍. നിക്കോളാസ്‌ പൂരന്‍ 28 റണ്‍സും ഷിംറോണ്‍ ഹെറ്റ്‌മയര്‍ 18 റണ്‍സും നേടി. 14 റണ്‍സുമായി കെമര്‍ റോഷ്‌ പുറത്താകാതെ നിന്നു.

നേരത്തെ ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഇന്ത്യ കരീബിയന്‍ പേസര്‍മാര്‍ക്കെതിരെ ശ്രദ്ധയോടെയാണ്‌ തുടങ്ങിയത്‌. പിന്നീട്‌ ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയ സമയത്ത്‌ നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ വിക്കറ്റ്‌ വീണു. ഫോമിലെന്നു തോന്നിപ്പിച്ച രോഹിത്‌ ശര്‍മ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്ത്‌. 18 റണ്‍സായിരുന്നു ഇന്ത്യന്‍ ഉപനായകന്റെ സമ്പാദ്യം.

പിന്നീട്‌ നായകന്‍ വിരാട്‌ കോഹ്ലിക്കൊപ്പം മികച്ച ബാറ്റിങ്‌ കാഴ്‌ചവച്ച രാഹുലും ചേര്‍ന്നതോടെ ഇന്ത്യ ടോപ്‌ഗിയറിലായി. എന്നാല്‍ അര്‍ധസെഞ്ചുറിക്ക്‌ രണ്ടു റണ്‍സ്‌ അകലെ രാഹുലിനെ വിന്‍ഡീസ്‌ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ മടക്കിയതോടെ ഇന്ത്യക്കു കടിഞ്ഞാണ്‍ വീണു. 64 പന്തില്‍ 48 റണ്‍സാണ്‌ രാഹുല്‍ സ്വന്തമാക്കിയത്‌. നാലാം നമ്പറില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ വിജയ്‌ ശങ്കറും(16), തൊട്ടുപിന്നാലെ കേദാര്‍ ജാദവും(7) വീണതോടെ വെസ്‌റ്റിന്‍ഡീസ്‌ മത്സരത്തിലേക്ക്‌ തിരിച്ചെത്തി.

അര്‍ധ സെഞ്ചുറിയുമായി പിടിച്ചു നിന്ന്‌ നായകന്‍ കോഹ്ലിയിലായിരുന്നു പിന്നെ ഇന്ത്യയുടെ പ്രതീക്ഷകള്‍. ഒരറ്റത്ത്‌ ആക്രമണത്തിന്‌ മുതിരാതെ വിക്കറ്റ്‌ സൂക്ഷിച്ച ധോണി കോഹ്ലിക്ക്‌ പിന്തുണ നല്‍കി. എന്നാല്‍, വിന്‍ഡീസ്‌ നായകന്‍ ഹോള്‍ഡറുടെ പന്തിലെ ബൗണ്‍സ്‌ കൃത്യമായി കണക്കാക്കുന്നതില്‍ പിഴച്ച കോഹ്ലി 72 റണ്‍സുമായി മടങ്ങി. ഹാര്‍ദിക്‌ പാണ്ഡ്യ എത്തിയതോടെ വീണ്ടും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക്‌ റണ്‍സ്‌ ഒഴുകി.

38 പന്തില്‍ 46 റണ്‍സെടുത്ത ഹാര്‍ദിക്‌ ഷെല്‍ഡോണ്‍ കോട്ട്‌റെലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ അലന്‍റെ കൈകളിലെത്തി. ഇതിന്‌ ശേഷം അവസാന ഓവറില്‍ ധോണി നേടിയ 16 റണ്‍സാണ്‌ ഇന്ത്യയെ 269-ല്‍ എത്തിച്ചത്‌. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു.

സ്‌കോര്‍ബോര്‍ഡ്‌

ഇന്ത്യ:- കെ.എല്‍. രാഹുല്‍ ബി ഹോള്‍ഡര്‍ 48, രോഹിത്‌ ശര്‍മ സി ഹോപ്‌ ബി റോഷ്‌ 18, വിരാട്‌ കോഹ്ലി സി സബ്‌ ബി ഹോള്‍ഡര്‍ 72, വിജയ്‌ ശങ്കര്‍ സി ഹോപ്‌ ബി റോഷ്‌ 14, കേദാര്‍ ജാദവ്‌ സി ഹോപ്‌ ബി റോഷ്‌ 7, മഹേന്ദ്ര സിങ്‌ ധോണി നോട്ടൗട്ട്‌ 56, ഹര്‍ദ്ദിക്‌ പാണ്ഡ്യ സി അലന്‍ ബി കോട്‌റല്‍ 46, മുഹമ്മദ്‌ ഷമി സി ഹോപ്‌ ബി കോട്‌റല്‍ 0, കുല്‍ദീപ്‌ യാദവ്‌ നോട്ടൗട്ട്‌ 0, എക്‌സ്ട്രാസ്‌ 7.
ആകെ നിശ്‌ചിത 50 ഓവറില്‍ ഏഴിന്‌ 268.
വിക്കറ്റ്‌ വീഴ്‌ച:- 1-29, 2-98, 3-126, 4-140, 5-180, 6-250, 7-252.
ബൗളിങ്‌:- ഷെല്‍ഡണ്‍ കോട്‌റല്‍ 10-0-50-2, കെമര്‍ റോഷ്‌ 10-0-36-3, ഒഷെയ്‌ന്‍ തോമസ്‌ 7-0-63-0, ഫാബിയന്‍ അലന്‍ 10-0-52-0, ജേസണ്‍ ഹോള്‍ഡര്‍ 10-2-33-2, കാര്‍ലോസ്‌ ബ്രാത്‌വെയ്‌റ്റ് 3-0-33-0.
വെസ്‌റ്റിന്‍ഡീസ്‌:- ക്രിസ്‌ ഗെയ്‌ല്‍ സി ജാദവ്‌ ബി ഷമി 6, സുനില്‍ ആംബ്രിസ്‌ എല്‍.ബി.ഡബ്ല്യു. ബി പാണ്ഡ്യ 31, ഷായ്‌ ഹോപ്‌ ബി ഷമി 5, നിക്കോളാസ്‌ പൂരന്‍ സി ഷമി ബി കുല്‍ദീപ്‌ 29, ഷിംറോണ്‍ ഹെറ്റ്‌മയര്‍ സി രാഹുല്‍ ബി കുല്‍ദീപ്‌ 28, ജേസണ്‍ ഹോള്‍ഡര്‍ സി ജാദവ്‌ ബി ചഹാല്‍ 6, കാര്‍ലോസ്‌ ബ്രാത്‌വെയ്‌റ്റ് സി ധോണി ബി ബുംറ 1, ഫാബിയന്‍ അലന്‍ എല്‍.ബി.ഡബ്ല്യു. ബി ബുംറ 0, കെമര്‍ റോഷ്‌ നോട്ടൗട്ട്‌ 14, ഷെല്‍ഡന്‍ കോട്‌റല്‍ എല്‍.ബി.ഡബ്ല്യു. ബി ചഹാല്‍ 10, ഒഷെയ്‌ന്‍ തോമസ്‌ സി രോഹിത്‌ ബി ഷമി 6, എക്‌സ്ട്രാസ്‌ 18.
ആകെ 34.2 ഓവറില്‍ 143-ന്‌ പുറത്ത്‌.
വിക്കറ്റ്‌ വീഴ്‌ച:- 1-10, 2-16, 3-71, 4-80, 5-98, 6-107, 7-107, 8-112, 9-124, 10-143.
ബൗളിങ്‌:- മുഹമ്മദ്‌ ഷമി 6.2-0-16-4, ജസ്‌പ്രീത്‌ ബുംറ 6-1-9-2, ഹര്‍ദ്ദിക്‌ പാണ്ഡ്യ 5-0-28-1, കുല്‍ദീപ്‌ യാദവ്‌ 9-1-35-1, കേദാര്‍ ജാദവ്‌ 1-0-4-0, യൂസ്‌വേന്ദ്ര ചഹാല്‍ 7-0-39-2.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.