Saturday, June 25, 2022

Latest Posts

മലബാർ ലഹളകാലത്ത് ജയലിൽ ക്രൂരമർദ്ദനത്തിനിരയായ സ്വാതന്ത്ര്യസമരസേനാനി

✍️ വിനീത് സുകുമാരൻ

ജൂൺ 8: ഇ. മൊയ്തു മൗലവിയുടെ ഓർമ്മദിനം (1886 – 1995).

സംഭവബഹുലമായ ഒരു ജീവിതയാത്ര തന്നെയായിരുന്നു സ്വാതന്ത്രസമര ചരിത്രത്തിലെ മുന്നണി പേരാളിയായി അറിപ്പെടുന്ന ഇ.മെയ്തു മൗലവി യുടേത്. ഖിലാഫത്ത്, കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ മുന്നണി പ്പോരാളിയായിരുന്നു ഇ.മൊയ്തു മൗലവി. മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബിന്റെ വലംകൈയായി പ്രവർത്തിച്ചു. പത്രപ്രവർത്തനരംഗത്തും അദ്ദേഹം ഏറെ സംഭാവനകൾ നല്കിയിട്ടുണ്ട് അൽ അമീൻ പത്രം തുടങ്ങിയപ്പോൾ അതിന്റെ സഹപത്രാധിപരായി. തുടർന്ന് വളരെക്കാലം അൽ അമീനിന്റെ മുഖ്യ പത്രാധിപരായിരുന്നു.

കോൺഗ്രസ് പ്രവർത്തകനായി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും പിന്നീട് കെ.പി. കേശവൻമേനോൻ, കെ. കേളപ്പൻ, കെ. മാധവൻ നായർ, എ.കെ.ജി. തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരോടൊപ്പം മലബാറിലെ നേതാവായി വളരുകയും ചെയ്തു. 1921- ലെ മലബാർ ലഹളക്കാലത്ത് മൊയ്തുമൗലവി ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. മാറഞ്ചേരിയിലെ വീട് പട്ടാളക്കാർ കൊള്ളയടിച്ചു.

മലബാർ ലഹള, ഖിലാഫത്ത്, നിയമലംഘന സമരം എന്നിങ്ങനെ സം‌ഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രക്ഷോഭകാലം. ഇക്കാലത്ത് വെല്ലൂർ, രാജമന്ത്രി എന്നീ ജയിലുകളിലും‌ അദ്ദേഹം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. സാമൂഹിക പരിഷ്കർത്താവായിരുന്ന കോടഞ്ചേരി മരക്കാർ മുസ്ലിയാരുടെ മകനായി പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിലായിരുന്നു ജനനം. മാതാവ് എളയേടത്ത് ഉമ്മത്തിയുമ്മ.

മുസ്ളീം സമുദായത്തിലെ യഥാസ്ഥിതിക്കെതിരെയും പുരോഗമന ചിന്താഗതിക്കാരനായിരുന്ന മൊയ്തു മൗലവി പ്രവര്‍ത്തിച്ചു. കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ, മലബാർ ഡിസ്ട്രിക്ട് ബോർഡ് എന്നിവയിൽ അംഗമായിരുന്ന അദ്ദേഹം ഭരണഘടന നിർമാണസഭയിലും രാജ്യസഭയിലും അംഗമായിരുന്നു. വിവാദമായ ചേകന്നൂർ മൗലവിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൗലവി നടത്തിയ ഇടപെടലുകൾ വൻ ചലനങ്ങൾ സൃഷ്ടിച്ചു.

നൂറ്റി എട്ട് വയസ്സുള്ളപ്പോൾ വിവാദമായ ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇദ്ദേഹം കോഴിക്കോട് നിന്ന് തൃശൂർ വരെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ കാണാൻ യാത്ര ചെയ്തത് ശ്രദ്ധേയമായിരുന്നു. പ്രാദേശിക പോലീസിൽ നിന്നും ഇതിന്റെ അന്വേ‍ഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം നടത്തിയ ഒറ്റയാൾ നിരാഹാര സമര പ്രഖ്യാപനം പ്രായത്തിലും തളരാത്ത പോരാട്ട വീര്യത്തിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു.

1985ൽ അലഹാബാദിൽ വച്ച് നടന്ന സ്വാതന്ത്ര്യസമര സേനാനികളുടെ സമ്മേളനത്തിൽ മൗലവിക്ക് പ്രത്യേക ബഹുമതി നൽകി ആദരിച്ചു. സമ്മേളനത്തിൽ പതാക ഉയർത്തിയതും ഇദ്ദേഹമായിരുന്നു. മരിക്കുമ്പോൾ പ്രായം110 വയസായിരുന്നു. 1995 ജൂൺ എട്ടിന്, മൊയ്തു മൗലവി അന്തരിച്ചു.

കാലഘട്ടങ്ങളിലൂടെ, എന്റെ കൂട്ടുകാരൻ-മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ്, ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനം, ഇസ്ലാഹി പ്രസ്ഥാനം, സ്വാതന്ത്ര്യ സമര സ്മരണ, മൗലവിയുടെ ആത്മകഥ, സലഫീ പ്രസ്ഥാനം ആദ്യകാല ചരിത്രം എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ.

BEST SELLERS


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.