Thu. Mar 28th, 2024

ആവേശ പ്രകടനങ്ങൾക്കല്ല ജന നന്മ ലക്ഷ്യമാക്കി, ജനങ്ങൾ‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുൻ‍കരുതലുകൾക്കാണ് സർ‍ക്കാർ‍ പ്രാധാന്യം കൊടുക്കുന്നതെന്നു വനം മന്ത്രി കെ.രാജു. ശാ​രീ​രി​കാ​വ​ശ​ത​ക​ള്‍ രൂ​ക്ഷ​മാ​യ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍ എ​ന്ന ആ​ന​യെ തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ലെ​ന്ന് ചൂണ്ടി ക്കാട്ടുകയായിരുന്നു വനം മ​ന്ത്രി കെ. ​രാ​ജു.

അ​ക്ര​മ സ്വ​ഭാ​വ​മു​ള്ള ആ​ന​യെ ത​ല​യെ​ടു​പ്പി​ന്‍റെ മി​ക​വു കൊ​ണ്ട് മാ​ത്രം തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് എ​ഴു​ന്നെ​ള്ളി​ച്ചാ​ല്‍ ഉ​ണ്ടാ​കാ​വു​ന്ന ബു​ദ്ധി​മു​ട്ട് വ​ള​രെ വ​ലു​താ​യി​രി​ക്കും. ആ​ന​യു​ടെ ഒ​രു ചെ​റി​യ പി​ണ​ക്ക​മോ പ്ര​തി​ക​ര​ണ​മോ പോ​ലും വ​ലി​യ ദു​ര​ന്ത​മാ​യി മാ​റാ​ന്‍ സാ​ദ്ധ്യ​ത​യു​ണ്ട്. അ​പ​ക​ട​കാ​രി​ക​ളാ​യ ഇ​ത്ത​രം ആ​ന​ക​ളെ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് എ​ഴു​ന്നെ​ള്ളി​ച്ചു കൊ​ണ്ടു വ​രു​ന്ന​ത് സൃ​ഷ്ടി​ക്കാ​വു​ന്ന ദു​ര​ന്തം പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

2009 മു​ത​ലു​ള്ള ക​ണ​ക്കു​ക​ള്‍ മാ​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍ ഏ​ഴു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത് കൂ​ടാ​തെ തി​രു​വ​മ്ബാ​ടി ച​ന്ദ്ര​ശേ​ഖ​ര​ന്‍‍, കൂ​ന​ത്തൂ​ര്‍ കേ​ശ​വ​ന്‍ എ​ന്നീ നാ​ട്ടാ​ന​ക​ളെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ഏ​റ്റ​വു​മൊ​ടു​വി​ലാ​യി ഫെ​ബ്രു​വ​രി​യി​ല്‍ ര​ണ്ട് ആ​ളു​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​ആ​ന​യെ എ​ഴു​ന്നെ​ള്ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍‍​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ത്ര അ​പ​ക​ട​കാ​രി​യാ​യ ആ​ന​യാ​യാ​ലും അ​തി​നെ എ​ഴു​ന്നെ​ള്ളി​ച്ച്‌ കോ​ടി​ക​ള്‍ സ​മ്ബാ​ദി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള നി​ക്ഷി​പ്ത താ​ല്‍​പ്പ​ര്യ​ക്കാ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.