പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞു; ഇമാം ഷഫീഖ് അൽ ഖാസിമി വീണ്ടും ജയിലില്‍

പ്രായപൂർത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇമാം ഷഫീഖ് അല്‍ ഖാസിമിയെ ജയിലില്‍ തിരിച്ചെത്തിച്ചു. തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ട നാലു ദിവസത്തെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേക്കു തന്നെ എത്തിച്ചത്.

തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കസ്റ്റഡിയില്‍ ലഭിച്ച നാലു ദിവസത്തിനിടയില്‍ പ്രതിയെ അന്വേഷണ സംഘം തൊഴിലുറപ്പ് സ്ത്രീകൾ ചതിച്ച കാട്ടുപ്രദേശത്തെ സംഭവ സ്ഥലത്തും ഒളിവില്‍ താമസിച്ച കൊച്ചിയിലും മറ്റും എത്തിച്ച് തെളിവെടുത്തിരുന്നു.