പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി), എന്താണ് സത്യം ?

പ്രസാദ് അമോർ (സൈക്കോളജിസ്റ്റ് ലക്ഷ്‌മി ഹോസ്പിറ്റൽ)

തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ചാണ് വിജയകുമാറിനെ ( യഥാർത്ഥ പേരല്ല ) പരിചയപ്പെടുന്നത് . ഹ്യൂമൻ റിസോഴ്സ് മാനേജ്‍മെന്റിൽ ബിരുദാനന്തര ബിരുദധാരിയായ അയാൾ കുട്ടികൾക്കുവേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ്സുകളുമായി കേരളത്തിലുടനീളം സഞ്ചരിക്കുകയാണെന്ന് പറഞ്ഞു. അയാളുടെ പെരുമാറ്റം മാന്യമായിരുന്നു. സംസാരം നീണ്ടുപോയപ്പോൾ അയാളുടെ സ്വഭാവത്തിലെ ഒരന്യമാനം വെളിവാക്കപ്പെട്ടു. മൃദുല സ്വഭാവവും ലജ്ജ ശീലവുമുള്ള കൊച്ചുകുട്ടികളെ പ്രലോഭിപ്പിച്ചു ലൈംഗീകമായി ഉപയോഗിക്കുന്ന ശീലം തനിക്കുണ്ടായിരുന്നു എന്ന് അയാൾ കുറ്റ സമ്മതം നടത്തി.

“ചെയ്യുന്നത് ക്രൂരതയാണെന്ന് അന്ന് അറിയില്ലായിരുന്നു” .

മാനസികമായും ശാരീരികമായും അധഃപതിച്ചു കൊണ്ടിരിക്കുകയാണെന്ന് അയാൾ പറഞ്ഞു.
കുട്ടികളുമായുള്ള ലൈംഗിക കേളികൾ തന്റെ മനസിലേയ്ക്ക് ഇപ്പോഴും കടന്നുവരുന്നുണ്ടെന്ന് അയാൾ സമ്മതിച്ചു.പക്ഷെ അതിൽനിന്ന് രക്ഷപെടാൻ കഴിയുന്നില്ല. കുട്ടികളെ വിവസ്ത്രരാക്കി സസൂഷ്മം പരിശോധിക്കുന്ന രീതിയും അയാൾ അനുവർത്തിച്ചിരുന്നു. എനിയ്ക്ക് വിസ്മയകരമായി തോന്നിയത് ഈ സംഭവങ്ങൾ എന്നോട് തുറന്നു പറയാൻ അയാൾ കാട്ടിയ നിസങ്കോചഭാവമാണ്. അയാളുടെ ദയാരഹിത വൃത്താന്തങ്ങൾ തെല്ലുനേരം എന്നെ വ്രണപ്പെടുത്തി .

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർ, വിചിത്ര രതി പിന്തുടരുന്നവർ എല്ലാം പലപ്പോഴും തങ്ങളുടെ ചേഷ്ടകൾ ഗോപ്യമായി വെയ്ക്കുകയാണ് പതിവ്. തോന്ന്യവാസങ്ങളിൽ ഒരു കുറ്റബോധവും അനുഭവപ്പെടാത്തവരാണ് അവർ. തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ വശീകരിക്കാനുള്ള തന്ത്രവും അവർക്കു വശമുണ്ട്. കണ്ണീച്ചോരയില്ലാത്ത ക്രൂരതകൾ ,ഭീകരമായ ലൈംഗികകൃത്യങ്ങൾ എല്ലാം നിർദ്ദയമായി ചെയ്യുമ്പോൾ തന്നെ മറ്റുള്ളവരോട് കരുതൽ കാട്ടുന്ന തരത്തിൽ കരുണാമയമായി പെരുമാറാനുള്ള രീതികളും ഇത്തരക്കാർക്ക് അറിയാം.

പെഡോഫിലിയ , എന്താണ് സത്യം ?

ലൈംഗികതയുടെ പ്രകൃത്യാലുള്ള ലക്ഷ്യം വംശവർദ്ധനവ് മാത്രമാണ്. അതിനാൽ അതിക്രമത്തിന്റേതായ ലൈംഗികതയ്ക്കും കുട്ടികളുമായുള്ള ലൈംഗികതയ്ക്കും പരിണാമപരമായ അതിജീവന സാധ്യതകൾ ഒന്നും തന്നെയില്ല.മാത്രമല്ല ഇത്തരം രീതികളിലൂടെ നല്ല ഇണബന്ധങ്ങളും -ശിശുപരിപാലനവും രൂപപെടുന്നുമില്ല. അതിനാൽ മനുഷ്യസമൂഹം കുട്ടികളെ പീഡിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുന്നു. മനുഷ്യരുടെ ലൈംഗിക പെരുമാറ്റങ്ങൾ സങ്കീർണമാണ്. കുട്ടികളെ മാത്രമല്ല ,അജൈവ വസ്തുക്കളെയും മൃഗങ്ങളെയും മൃത ശരീരങ്ങളെയും, വൃദ്ധരേയുമൊക്കെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മനുഷ്യരുണ്ട്.

ഒരാൾ അയാളുടെ ജീവിതസാഹചര്യത്തിൽ നിന്ന് പഠിച്ചെടുത്ത ശീലങ്ങളാണ്, ദുരനുഭവങ്ങളാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കൃത്യങ്ങൾ ചെയ്യാൻ പ്രചോദനമായി മാറുന്നതെന്ന് എന്ന ധാരണകളായിരുന്നു മുന്പുണ്ടായിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള സാമൂഹ്യശാസ്ത്രപരമായ വിശകലനങ്ങൾ ജീവശാസ്ത്രപരമായ വസ്തുതകൾക്ക് നിരക്കുന്നതല്ല.മനുഷ്യന്റെ പെരുമാറ്റങ്ങളെ മുഖ്യമായും സ്വാധീനിക്കുന്നത് ജീവശാസ്ത്രപരമായ ഘടകങ്ങളാണ്. ഹൈപ്പോതലാമസിലെ ഇലക്ട്രിക് സിഗ്നലുകളുടെ സാന്നിധ്യമാണ് മനുഷ്യരിൽ ലൈംഗിക ഉത്തേജനം സൃഷ്ടിക്കുന്നത്. ഹൈപ്പോതലാമസിൽ മീഡിയൽ പ്രീ ഒപ്റ്റിക് ഏരിയ (MPOA) എന്ന ഭാഗം ലൈംഗിക സ്വഭാവത്തെ സ്വാധീനിക്കുന്നു. ഈ ഭാഗത്തിനേൽക്കുന്ന അമിതമായ വൈദ്യുത സിഗ്നൽ അവിടേക്ക് ഡോപോമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റന്റെ നല്ല ഒഴുക്ക് , ഓര്ബിറ്റഫ്രോണ്ടൽ കോർട്സ്സിന് (orbitofrontal cortex)സംഭവിക്കുന്ന തകരാർ എന്നിവയെല്ലാം ചിലരെ വിചിത്രമായ രതിയിലേക്ക് നയിക്കുന്നു.

മനുഷ്യന്റെ വൈകാരിക അനുഭവങ്ങളുടെയും പ്രേരണയുടെയും ഘടകങ്ങൾ ലിംബിക് വ്യവസ്ഥയുടെ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ്, എന്നാൽ ചിലരിൽ കാഴ്ച, കേൾവി, സ്പർശം മുതലായവ ഉളവാക്കുന്ന സംവേദനങ്ങൾ ലിംബിക് സിസ്റ്റത്തിലേക് തീവ്രമായി അയക്കുന്നതിനാൽ സ്വയം നിയന്ത്രിച്ചു് ജീവിക്കാൻ അവർക്ക് കഴിയുകയില്ല. പ്രീഫ്രോണ്ടൽ കോർട്സ് (prefrontal cortex )ആണ് നമ്മുടെ ബോധത്തിന്റെയും പക്വതയുടേയും കേന്ദ്രം. പ്രീഫ്രോണ്ടൽ കോർട്ടക്സിന്റെ ചില ഭാഗങ്ങളിൽ ന്യൂനതകളുള്ളവർക്ക് മറ്റുള്ളവരുടെ വേദന ഗ്രഹിക്കാൻ കഴിയാതെ വരുന്നു.ഇത്തരക്കാരുടെ അമിഗ്ദലയുടെ(amygdala) പ്രവർത്തനങ്ങളിൽ തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകാരികതകളെ വേർതിരിക്കുകയും ഓർത്തുവെച്ചു പെരുമാറാനും പ്രേരിപ്പിക്കുന്ന ഒരു മഷ്തിഷഭാഗമാണ് അമിഗ്ദല . പ്രീഫ്രോണ്ടൽ കോർട്സ്സിന്റെ താഴെ ഭാഗത്തുള്ള ഓർബിറ്റോഫ്രോണ്ടൽ കോർട്സ്സാണ് അമിഗ്ദലയുമായി ബന്ധപ്പെടുന്നത്. ഓര്ബിറ്റഫ്രോണ്ടൽ കോർട്സ്സിന് ക്ഷതം പറ്റിയാൽ തോന്നലുകളെയും അനുഭവങ്ങളെയും വികാരങ്ങളെയും നേരാവണ്ണം ഉളവാക്കാനും തീരുമാനമെടുക്കാനും കഴിയാതെവരും ,അങ്ങനെ വരുന്നവർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനിടയുണ്ട്.പുരുഷ സെക്സ് ഹോര്മോണുകളിൽ, മസ്തിഷ്ക രാസികങ്ങളിൽ പ്രത്യേയ്കിച്ചു സെറോടോണിന് -സംഭവിക്കുന്ന അസ്വാഭാവികത ലൈംഗികവ്യതിയാനങ്ങൾ രൂപപ്പെടാൻ കാരണങ്ങൾ ആണ്. വ്യക്തിയുടെ സാമൂഹ്യസാഹചര്യങ്ങൾ, ജീവശാസ്ത്രപരമായ അനുകൂലഘടകങ്ങളും തമ്മിൽ ചേരുമ്പോൾ പൊതുമൂല്യങ്ങൾക്ക് വിരുദ്ധമായ പെരുമാറ്റങ്ങൾ ഉണ്ടാകുന്നു.

പെഡോഫിലിയക്കാരെ സാമൂഹ്യമായി നേരിടുന്നതിനുവേണ്ടിയുള്ള പെരുമാറ്റ നിയന്ത്രണ സംവിധാനങ്ങൾ,The Protection of Children from Sexual Offences Act 2012, നിലവിലുണ്ട്. പുരോഗമന വീക്ഷണങ്ങൾ ഉൾകൊള്ളുന്ന മനുഷ്യ സമൂഹങ്ങൾ കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി – നിലനിൽക്കുന്നു. കുട്ടികളുമായി ലൈംഗികവേഴ്ചയിലേർപ്പെടാൻ വെമ്പി നടക്കുന്നവരെ നേരിടാനുള്ള ചികിത്സ ഇന്ന് ലഭ്യമാണ് . medroxyprogesterone acetate and cyproterone acetate എന്നി ഹോർമോണുകൾ ലൈംഗിക അക്രമപ്രവൃത്തി കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്നു. antiandrogens,medroxyprogesterone acetate,leuprolide acetate,Selective serotonin reuptake inhibitors തുടങ്ങിയ മരുന്നുകൾ അനിയന്ത്രിത ലൈംഗിക പ്രേരണകളെ നേരിടാൻ ഫലപ്രദമാണ്.

By

Prasad Amore
Psychologist

References:

The neurobiology and psychology of pedophilia: recent advances and challenges. Frontiers in human neuroscience by Tenbergen, G., Wittfoth, M., Frieling, H., Ponseti, J., Walter, M., Walter, H., … & Kruger, T. H.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622