Thu. Mar 28th, 2024

രാജ്യവും നിയമവൃത്തങ്ങളും ഉദ്ഘണ്ടയുടെ മുൾമുനയിൽ. ശബരിമല കേസിൽ വിധി പുനഃ പരിശോധനയ്ക്ക് പര്യാപ്തമായ ഞെട്ടിക്കുന്ന തെളിവുകളുമായി എൻ എസ് എസ്. ഹനുമാന്റെയും സീതയുടെയും പഴയ വിലാസത്തിൽ നേരിട്ട് ഹാജരാവാൻ നോട്ടീസയക്കുമോ? ഇനി ഹനുമാനെയും സീതയെയും നോട്ടീസ് അയച്ചു വരുത്തിയാലും നായർ സർവീസ് സൊസൈറ്റി പറയുന്ന രാമായണത്തിലെ രാമനും, ഹനുമാനും നിലവിൽ കേസിൽ ഉൾപ്പെട്ടു കോടതി വ്യവഹാരങ്ങളിൽ ആണെന്നിരിക്കെ എങ്ങനെ സുപ്രീം കോടതിക്ക് അതൊരു തെളിവായി സ്വീകരിക്കാൻ പറ്റും?

അഡ്വ ശ്രീജിത്ത് പെരുമന

ശബരിമല കേസിൽ എൻ എസ് എസ്സിന് വേണ്ടി ഹാജരായ, മുൻ അറ്റോർണി ജനറലും സീനിയർ അഭിഭാഷകനുമായ കെ പരാശരൻ വിധി പുനഃ പരിശോധനയ്ക്ക് പര്യാപ്തമായ എന്തോ തെളിവുകളുൾപ്പെടെയുള്ള വാദങ്ങൾ സുപ്രീം കോടതി മുൻപാകെ നിരത്തി എന്ന് പ്രചരിപ്പിക്കുന്നതിലെ യാഥാർഥ്യം ഇങ്ങനെ,

അതായത് “വാത്മീകി എഴുതിയ രാമായണത്തിൽ സീതയെ തിരയാൻ വേണ്ടി ശ്രീലങ്കയിലേക്ക് പോയപ്പോൾ നൈഷ്ഠിക ബ്രഹ്മചര്യം ആവശ്യമായിരുന്നു. യുവതികളെ കാണാൻ പാടില്ലായിരുന്നു. അതുപോലെ തന്നെയാണ് ശബരിമലയിലെയും അവസ്ഥ ഈ മഹാ തെളിവ് മനസിലാക്കാതെയാണ് സുപ്രീം കോടതി ഒരു ഗ്രന്ഥത്തിലോ, വേദങ്ങളിലോ പറയുന്നില്ല എന്ന് പറഞ്ഞത്, അത് വളരെ മോശമായിപ്പോയി

ഇതാ രാമായണത്തിന്റെ ഒരു കോപ്പി നോക്ക്”

നായർ സവീസ് സൊസൈറ്റി സുപ്രീം കോടതിയിൽ നൽകിയ റിവ്യൂ പെറ്റിഷനിൽ പറയുന്നു. ….

ഈ അവസരത്തിൽ എന്റെ ചില എളിയ #സംശയങ്ങൾ ?

പന്ത്രണ്ട് വർഷമായി ഈ കേസ് സുപ്രീം കോടതിയിൽ വാദപ്രതിവാദങ്ങൾ നടക്കുന്നു. ആ സമയം ആറാമത്തെ എതിർകക്ഷി ആയിരുന്ന നായർ സൊസൈറ്റി രാമായണത്തിന്റെ കാര്യം മറന്നുപോയോ ?

രാമായണത്തിൽ പറഞ്ഞിട്ടുള്ളത് ഹനുമാൻജിയുടെ കാര്യമല്ലേ അയ്യപ്പന്റേതല്ലലോ ?

ഹനുമാൻജിയുടെ കാര്യം ഇവിടെ പറഞ്ഞതുകൊണ്ട് ചോദിക്കുകയാണ് അദ്ദേഹത്തിന്റെ അമ്പലങ്ങളിൽ കയറാൻ ഈ വിലക്കുകളൊന്നും ഇല്ലാത്തതെന്താണ് ?

സീതാ ദേവിയെ കണ്ടെത്താൻ പോകുമ്പോൾ യുവതികളെ കാണാൻ പാടില്ല ബ്രഹ്മചര്യം നശിക്കും എന്ന് പറയുന്നു അങ്ങനെയെങ്കിൽ സീതാദേവിയും അന്ന് യുവതിയായിരുന്നില്ലേ ?

ഈ സംശയങ്ങൾ ആസ്ഥാനത്തായിരുന്നില്ല എന്നാണ് ഇന്നലത്തെ സുപ്രീംകോടതിയിലെ വാദങ്ങൾ ശ്രദ്ധിച്ച ഒരാളെന്ന നിലയിൽ എനിക്ക് തോന്നുത്. കാരണം ആർത്തവം അശുദ്ധി എന്ന നിലപാടിൽ നിന്നുമാറി മൂർത്തിയുടെ അതായത് അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ഹൈലൈറ്റ് ചെയ്യാനുള്ള ശ്രമമാണ് അഭിഭാഷകൻ ഇന്നലെ നടത്തിയത്. എന്നാൽ ഒരു സാങ്കൽപ്പിക കഥാപാത്രത്തിന്റെ ബ്രഹ്‌മചാര്യ തെളിവുകൾ മറ്റൊരു സാങ്കൽപ്പിക കഥാപാത്രത്തെ മുൻനിർത്തി ഭരണഘടന കോടതിയിൽ നിരത്തുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്ന് മാത്രമല്ല. ഇതെല്ലാം ചിലപ്പോൾ യുക്തിരഹിതമായിരിക്കാം പക്ഷെ പലരും വിശജ്വസിക്കുന്നുണ്ട് അപ്പോൾ അവർക്ക് വിശ്വസിക്കാനുള്ള മൗലികാവകാശമുണ്ട് അത് ഹനിക്കപ്പെടരുത് എന്നാണ് ഗമണ്ടൻ വാദം.

ഇക്കാര്യങ്ങൾ പൊലിപ്പിച്ചു വന്നപ്പോൾ നേരത്തെയുള്ള വിധിയിൽ നൈഷ്ഠിക ബ്രഹ്മചര്യം എന്ന കാര്യം ചർച്ച ചെയ്തിട്ടില്ല എന്നൊരു സംശയം ഏവർക്കും ഉണ്ടാകാം. എന്നാൽ നൈഷ്ഠിക ബ്രഹ്മചര്യം നേരത്തെ ചർച്ചയായി എന്നുമാത്രമല്ല അയ്യപ്പന്റേയോ, അയ്യാ ഭക്തരുടെയോ ബ്രഹ്മചര്യത്തിന്റെ ഉത്തരവാദിത്വം യുവതികൾക്കല്ല എന്ന ശക്തമായ സന്ദേശം സുപ്രീംകോടതി കക്ഷികൾക്ക് വിധിയിലൂടെ നൽകുകയും ചെയ്തു എന്നതാണ് യാഥാർഥ്യം. ഒരു കേസ് റിവ്യൂ ചെയ്യണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നിയമപരമായതോ, വസ്തുതാപരമായതോ ആയ പിഴവുകൾ സംഭിവിക്കുകയോ, അല്ലെങ്കിൽ പുതിയ തെളിവുകൾ ചൂണ്ടികാണിക്കുകയോ വേണം എന്നിരിക്കെ നൈഷ്ഠിക ബ്രാഹ്മചര്യത്തെ ആവർത്തിച്ചു ചൂണ്ടികാണിച്ചു നടത്തിയ വാദം രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കയറ്റി അയച്ചതിനു തുല്യമാണ് എന്ന് പറയാതെ വയ്യ.

#വാൽക്കഷ്ണം : ഗുജറാത്തിലെ സിതമർഹി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നുണ്ട്.

വന്യ മൃഗങ്ങൾ വിഹരിക്കുന്ന കൊടും കാട്ടിൽ സീതയെ ഉപേക്ഷിച്ചതുൾപ്പെടെയുള്ള രാമന്റെ ക്രൂര പ്രവൃത്തികൾക്കെതിരെ രാമനെതിരെ ക്രിമിനൽ കേസെടുക്കണം എന്നാണു ഹര്ജിക്കാരനായ അഭിഭാഷകനായ താക്കൂർ ചന്ദൻ കുമാറിന്റെ വാദം. ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റമാണ് രാമൻ ചെയ്തിരിക്കുന്നത്. ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത ശഷം ഉപേക്ഷിച്ചതിന് ചീറ്റിങ്ങ് കേസുൾപ്പെടെ എടുക്കണം എന്നും പരാതിയിലുണ്ട്. കേസ് കോടതി ഫയലിൽ സ്വീകരിച്ചു.

READ THR LINK: Man files case against Lord Rama for ‘cruelty’ towards his wife Sita

ബിഹാറിലെ റോഹാദ് സാംബ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹനുമാനെതിരെ പൊതു സ്ഥലം കയ്യേറി അമ്പലം നിർമ്മിച്ചതിനു ക്രിമിനൽ കേസുണ്ട്. കോടതി ഹനുമാന് സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്.

READ THE LINK:Summons issued to Lord Hanuman for court appearance in Bihar

അതായത് നായർ സർവീസ് സൊസൈറ്റി പറയുന്ന രാമായണത്തിലെ രാമനും, ഹനുമാനും നിലവിൽ കേസിൽ ഉൾപ്പെട്ടു കോടതി വ്യവഹാരങ്ങളിൽ ആണെന്നിരിക്കെ എങ്ങനെ സുപ്രീം കോടതിക്ക് അതൊരു തെളിവായി സ്വീകരിക്കാൻ പറ്റും എന്നാണ് എന്റെ ചോദ്യം

കൊല്ലണ്ട ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി .

(നായർ സർവീസ് സൊസൈറ്റി നൽകിയ #റിവ്യൂ ഹര്ജിയുടെ പകർപ്പ് ചുവടെ )