Tue. Apr 23rd, 2024

READ IN ENGLISH: BDJS is not our feeder organisation; I don’t want Thushar to contest polls, says Vellapally

ബി.ഡി.‌ജെ.എസ് തങ്ങളുടെ പോഷക സംഘടനയെല്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുഷാർ മത്സരിക്കേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ എന്നല്ല എസ്.എൻ.ഡി.പി യോഗം ഭാരവാഹികളാരും തന്നെ മത്സരിക്കണ്ട എന്നു തന്നായാണ് തന്റെ നിലപാടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബി.ഡി.‌ജെ.എസ് സ്ഥാനാർത്ഥിത്വത്തിൽ എസ്.എൻ.ഡി.പി യോഗത്തിന് യാതൊരു അഭിപ്രായവുമില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമല വിഷയത്തിലെ ദേവസ്വം ബോർഡിന്റെ നിലപാടു മാറ്റം അത്രത്തോളം പ്രതിഷേധാർഹമല്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തെയും പലരും രാഷ്‌ട്രീയപാർട്ടികളടക്കം തങ്ങളുടെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞവരാണെന്നും അതൊന്നും കേരളീയർ മറന്നിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.