Fri. Mar 29th, 2024

ശബരിമല ദർശനത്തിനെത്തിയ സംഘത്തിന് സുരക്ഷ നൽകില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, പിന്നോട്ടില്ലെന്നും ദർശനം നടത്താതെ പിന്മാറില്ലെന്നും മനിതി സംഘം പ്രതിനിധി പറഞ്ഞു. ആകെ 11 പേരാണ് മനിതിയുടെ ആദ്യ സംഘത്തിലുള്ളത്. പിന്നാലെ വസുമതിയുടെ നേതൃത്വത്തിൽ മറ്റൊരുസംഘവും പമ്പയിലേക്ക് തിരിച്ചുകഴിഞ്ഞു. മൂന്നാമത്തെസംഘം കോട്ടയത്തുനിന്ന് ഉടൻ യാത്ര തിരിക്കും. 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള അഞ്ചുപേരാണ് കെട്ടു നിറച്ചവരിൽ ഉള്ളത്.ദർശനം നടത്തിയേ മടങ്ങൂ എന്ന് പ്രഖ്യാപിച്ച് സംഘം പമ്പയിൽ കുത്തിയിരിക്കുകയാണ്.

പമ്പയിൽ ശൂദ്രലഹളക്കാരുടെ നാമജപകലാപരിപാടി തുടരുന്നതിനാൽ പിന്മാറണമെന്നാണ് പോലീസ് അഭ്യർത്ഥിക്കുന്നത്. എന്നാൽ, ദർശനം നടത്താതെ മടങ്ങില്ലെന്ന് സ്ത്രീകളുടെ സംഘം വ്യക്തമാക്കി. എട്ടംഗ സംഘത്തിനൊപ്പം മലയാളികൾ ഉൾപ്പെടെയുള്ള യുവതികളുടെ സംഘവും ശബരിമല ദർശനത്തിനായി എത്തിച്ചേരും.

എരുമേലി വഴി മറ്റൊരു സംഘവും പമ്പയിലെത്തും. മുൻപ് ദർശനം നടത്താൻ ശ്രമിച്ച് സംഘികളുടെ ആക്രമണത്തെ തുടർന്ന് പോലീസ് നിർദ്ദേശമനുസരിച്ച് പിൻമാറിയ യുവതികളും പിന്തുണയുമായി സംഘത്തോടൊപ്പമുണ്ട്. അവർ ശബരിമലയിലേക്ക് പോകുന്നില്ല പമ്പവരെ ഒപ്പമുണ്ടാകും മലയാളികൾ .ആരും കയറാൻ ഇല്ലെങ്കിൽ അവർ കയറാനായിരുന്നു പ്ലാൻ.ഇപ്പോൾ പോകാൻ സന്നദ്ധരായ നിരവധിപേർ ഉണ്ട് എന്നതിനാൽ അവർ മലകയറുന്നില്ല എന്നാണ് അറിവ്.