Fri. Apr 19th, 2024

ശൂദ്ര ആർത്തവ ലഹളക്കാലത്ത് ഏറ്റവും കൂടുതൽ വ്യജ വാർത്തകൾ കൊടുത്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങൾ ജനം ടിവിയും ജന്മഭൂമിയും മറുനാടൻ മലയാളിയുമാണെങ്കിലും ഒട്ടും പിന്നിലല്ലാതെ നവോത്ഥാനപരമ്പര്യമൊക്കെ അവകാശപ്പെടുന്ന മറ്റൊരു പത്രം കൂടിയുണ്ടെന്നാണ് വാർത്തകൾ നൽകുന്ന സൂചന.

“എന്നെക്കുറിച്ചു ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ കൊടുത്ത പത്രമാണ് കേരള കൗമുദി” പറയുന്നത് ലക്ഷ്മിരാജിവ്‌. വ്യാജവാർത്തകൾ മിക്കവാറും എല്ലാവരുംശ്രദ്ധിച്ചിരുന്നതുമാണ്. ‘അവരോടു സംസാരിച്ചപ്പോൾ നിങ്ങൾ എന്തിനാണ് ദേഷ്യപ്പെടുന്നത് , വെറുതെ എഴുതിയതാണ് മാറ്റിയേക്കാം എന്ന് മറുപടി. പരാതി പ്രകാരം വാർത്ത മാറ്റി എങ്കിലും ഏറ്റവും നോവുന്ന ഓർമ്മയായി ഈ കൊടും ചതി.ആർക്കു വേണ്ടി, എന്ത് മോഹിച്ചാണിവർ സഹജീവിയെ കൊലക്കു കൊടുക്കാൻ തയ്യാറായത് ?​മറുപടി വേണം. മാപ്പു വേണ്ട. കവിത മോഷ്ടിച്ചവരോടും മറ്റും എനിക്ക് ക്ഷമിക്കാനാവുന്നതു ഇതുപോലെ നിരവധിപേരെ ഈയിടെ കണ്ടതുകൊണ്ടാണ്.​ ഞാൻ അറിയാത്ത, പറയാത്ത കാര്യങ്ങൾ എന്റെ പേരിൽ എഴുതി പിടിപ്പിക്കാൻ നിങ്ങള്ക്ക് ആരാണ് നിർദേശം തന്നത് ?അപർണ ശിവകാമിയുടെ വീട് അക്രമിച്ചതിന്റെ അടുത്ത ദിവസങ്ങളിൽ ആണെന്ന് ഇതെന്ന് ഓർക്കണം’. പത്രങ്ങളുടെയും ചാനലുകളുടെയും മറവിലിരുന്നു ഇത്തരം കൊടും ചതികൾ മറ്റുള്ളവരോട് ചെയ്യുന്നവരും സാമൂഹ്യവിരുദ്ധർ തന്നെയല്ലേ?

​ദീപു രവിയേയും വ്യാജ വാർത്തകൾ പടച്ചുവിടുന്ന ലത രാധാകൃഷ്ണനേയും ഫോണിലും ഇമെയിൽ ലും വിവരം അറിയിച്ചെങ്കിലും എന്റെ പേര് വെട്ടി മാറ്റുക അല്ലാതെ ക്ഷമ ചോദിക്കാനോ പോലും ഇവർ തയ്യാറായില്ലെന്ന് ലക്ഷ്മിരാജിവ്‌ പറയുന്നു.

കേരള കൗമുദി ഓൺലൈൻ ൽ ഈ യിടെ ഒരു വാർത്ത വന്നു. നവോഥാന കേരളം ശബരിമലയിലേക്ക്. നിഗൂഢ സംഘടന ക്കു ലക്ഷ്മി രാജീവിന്റെ പിന്തുണ. എഴുതി ഉണ്ടാക്കിയത് ഈ മഹതിയാണ്. ലത രാധാകൃഷ്ണൻ. ഇതുപോലെ വ്യാജ വാർത്ത കുറച്ചൊന്നുമല്ല ഇവർ പടച്ചുവിടുന്നത്. ലക്ഷ്മി രാജീവ് ‘കേരളകൗമുദി’ മാനേജ്മെന്റിനും പോലീസിലും.പരാതി കൊടുത്തിട്ടുണ്ട്.

പ്രതികാരം എന്റെ വഴിയല്ല പക്ഷെ ഒരു സ്ത്രീയും ഇത് ചെയ്യരുത് എന്ന് അപേക്ഷ. മറുപടി വേണം. മാപ്പു വേണ്ട എന്ന് കാണിച്ച് ലത രാധാകൃഷ്ണൻറെ ഫോട്ടോ ഉൾപ്പെടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ഇട്ടിട്ടുണ്ട്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം

​മറുപടി വേണം. മാപ്പു വേണ്ട, ലത രാധാകൃഷ്ണൻ.

കേരള കൗമുദി ഓൺലൈൻ ൽ ഒരു വാർത്ത വന്നു. നവോഥാന കേരളം ശബരിമലയിലേക്ക്. നിഗൂഢ സംഘടന ക്കു എന്റെ പിന്തുണ. എഴുതി ഉണ്ടാക്കിയത് ഈ മഹതിയാണ്. ലത രാധാകൃഷ്ണൻ. ഇതുപോലെ വ്യാജ വാർത്ത കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്.

പരാതി കൊടുത്തിട്ടുണ്ട്, മാനേജ്മെന്റിലും പോലീസിലും.

പ്രതികാരം എന്റെ വഴിയല്ല പക്ഷെ ഒരു സ്ത്രീയും ഇത് ചെയ്യരുത് എന്ന് അപേക്ഷ.
എന്നെക്കുറിച്ചു ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ കൊടുത്ത പത്രമാണ് കേരള കൗമുദി. അവരോടു സംസാരിച്ചപ്പോൾ നിങ്ങൾ എന്തിനാണ് ദേഷ്യപ്പെടുന്നത് , വെറുതെ എഴുതിയതാണ് മാറ്റിയേക്കാം എന്ന് മറുപടി. പരാതി പ്രകാരം വാർത്ത മാറ്റി എങ്കിലും ഏറ്റവും നോവുന്ന ഓർമ്മയായി ഈ കൊടും ചതി.ആർക്കു വേണ്ടി, എന്ത് മോഹിച്ചാണിവർ സഹജീവിയെ കൊലക്കു കൊടുക്കാൻ തയ്യാറായത് ?​മറുപടി വേണം. മാപ്പു വേണ്ട. കവിത മോഷ്ടിച്ചവരോടും മറ്റും എനിക്ക് ക്ഷമിക്കാനാവുന്നതു ഇതുപോലെ നിരവധിപേരെ ഈയിടെ കണ്ടതുകൊണ്ടാണ്.​ ഞാൻ അറിയാത്ത, പറയാത്ത കാര്യങ്ങൾ എന്റെ പേരിൽ എഴുതി പിടിപ്പിക്കാൻ നിങ്ങള്ക്ക് ആരാണ് നിർദേശം തന്നത് ?അപർണ ശിവകാമിയുടെ വീട് അക്രമിച്ചതിന്റെ അടുത്ത ദിവസങ്ങളിൽ ആണെന്ന് ഓർക്കണം.

നിങ്ങൾ ഈ പണി ഇനി ചെയ്യരുത് ശ്രീമതി ലത. കൊടും ക്രൂരതയാണ് നിങ്ങൾ എന്നോട് ചെയ്തത് .​പത്രങ്ങളുടെയും ചാനലുകളുടെയും മറവിലിരുന്നു ഇത്തരം കൊടും ചതികൾ മറ്റുള്ളവരോട് ചെയ്യുമ്പോൾ ഈശ്വരനെ എങ്കിലും ഓർക്കുക. ​ദീപു രവിയേയും ഇവരെയും ഫോണിലും ഇമെയിൽ ലും വിവരം അറിയിച്ചെങ്കിലും എന്റെ പേര് വെട്ടി മാറ്റുക അല്ലാതെ ക്ഷമ ചോദിക്കാനോ പോലും ഇവർ തയ്യാറായിട്ടില്ല.