Fri. Mar 29th, 2024

ഒരു പക്ഷെ ഇനിയൊരു സമ്മേളനത്തിന് വരുമ്പോൾ ഞാൻ ഒരു എക്സ് പ്രീസ്റ്റ് (മുൻ പുരോഹിതൻ) ആയിരിക്കാം അത്തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഫാ. അഗസ്റ്റിൻ വട്ടോളി സംസാരിക്കുന്നു.


ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ട് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട അച്ചനും ഒറ്റപ്പെട്ട കന്യാസ്ത്രീകൾക്കും വിമർശിച്ചതിന് ചോദ്യം ചെയ്യപ്പെടുന്ന ( ഭീഷണി തന്നെ) ഫാ. അഗസ്റ്റ്യനും ഒന്നും പുരോഗമന നവോത്ഥാന സമരഭടന്മാരായ നമ്മുടെ സപ്പോർട്ട് തുടർന്നും കൊടുക്കേണ്ടതില്ലേ?

ശബരിമല യുവതീ പ്രവേശന സമരത്തിനിടയിൽ സമയം കിട്ടുമ്പോൾ ഇതുംകൂടി കണ്ടാൽ നല്ലത്. അതുപോലെ തന്നെയോ അതിൽ കൂടുതലായോ ഇതു നമ്മെ നോവിക്കേണ്ടതാണ്. നാം നോവേണ്ടതാണ്.

ശബരിമലയിൽ പൗരാവകാശത്തിനായാണ് സമരമെങ്കിൽ ഇത് ജീവനു വേണ്ടിയാണ്. സ്വതന്ത്രമായ ജീവിതത്തിനു വേണ്ടിയാണ്. ഭീഷണിയുടെ മുൾമുനയിൽ ജീവിക്കേണ്ടി വരുന്നവർക്കു വേണ്ടിയാണ്. വിശ്വാസവും ആചാരവും അനുഷ്ഠാനവുമൊക്കെ കാട്ടിലുപേക്ഷിച്ച് ഇവരെയും നാം കേട്ടു തുടങ്ങണം. അതുപോലെ ഇതും പ്രസക്തമാകണം.

വട്ടോളിയച്ചനെന്നു വിളിക്കുന്ന പ്രിയ സുഹൃത്ത് ഫാ. അഗസ്റ്റ്യനൊപ്പം…. മത പൗരോഹിത്യത്തിന്റെ ധാർഷ്ട്യങ്ങൾക്കെതിരെ അതേ പാളയങ്ങളിൽ നിന്നു തന്നെ ശബ്ദങ്ങൾ ഉയർന്നു വരുന്നതിൽ പ്രത്യാശ..

നിറഞ്ഞ സ്നേഹത്തോടെ…
ഷൗക്കത്ത് (നാരായണ ഗുരുകുലം)