Thu. Apr 25th, 2024

ശബരിമല വിഷയത്തിൽ ഇടപെടില്ലെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാർ. ശബരിമലയിൽ നടക്കുന്ന പ്രശ്നങ്ങൾ ഒരു വിഭാഗത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സുപ്രീം കോടതി വിധിയിൽ നമുക്കെന്താണ് പറയാൻ കഴിയുകയെന്നു ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

ശബരിമല വിഷയത്തെ കുറിച്ച് ശനിയാഴ്ച ഗവര്‍ണര്‍ പി. സദാശിവവുമായി സംസാരിച്ചു. ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് സംസ്ഥാന സർക്കാരിനാണ്. അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാനത്ത് ആർത്തവ ലഹളക്കാരുടെ പ്രതിഷേധം അരങ്ങേറുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ സന്നിധാനത്ത് പൊലീസിനെ വിന്യസിച്ചതിനു സർക്കാരിനു ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടി വന്നു.