Fri. Apr 19th, 2024

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ എൻഎൻഎസ് നേതൃത്വത്തില്‍ ചൂദ്ര സംഘികൾ ലോക മനോരോഗ ദിനമായ ഒക്ടോബർ 10 ന് പന്തളത്തുനിന്ന് ആരംഭിച്ച ആർത്തവറാലി ഇന്നലെ കൊല്ലത്ത് എത്തിയപ്പോൾ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തുളസി മാപ്പ് പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലാണ് കൊല്ലം തുളസി മാപ്പ് പറഞ്ഞത്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയുന്നുവെന്ന് കൊല്ലം തുളസി പറഞ്ഞു. തെറ്റ് ബോധ്യമായെന്നും പരാമര്‍ശം പൂര്‍ണമായി പിന്‍വലിക്കുന്നുവെന്നും ശുംഭന്‍മാര്‍ എന്ന് ഉദ്ദേശിച്ചത് സുപ്രീം കോടതി ജഡ്ജുമാരെ അല്ലെന്നും താൻ ഇനി സമരത്തിനില്ലെന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.

എന്നാൽ കൊല്ലം തുളസിയെ ട്രോളികൊല്ലുകയാണ് സോഷ്യൽമീഡിയ. എന്നാൽ ഇത് ആചാരങ്ങളെക്കുറിച്ച് ബോധമില്ലാത്തവരുടെ വിവരമില്ലായ്മയാണെന്നാണ് ആർത്തവ റാലിനയിക്കുന്ന പെരിയ സ്വാമി ശ്രീധരൻ പിള്ള സ്വാമിയുടെ പ്രതികരണം.ശബരിമല വൃതം മാല ഊരി അവസാനിപ്പിക്കുംപോലെ ആർത്തവ സമരം നടത്തി സായൂജ്യമടഞ്ഞവർ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞു വേണം അതവസാനിപ്പിക്കാൻ എന്നതാണ് ആചാരത്തിന് വേണ്ടി തെരുവിലിറങ്ങിയ ആർത്തവ സമരത്തിന്റെ ആചാരങ്ങളിൽ ഒന്ന്.

സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടു കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെയും നടന്‍ വിമര്‍ശിച്ചും. സുപ്രീം കോടതി ജഡ്ജിമാരെ ശുഭന്മാരെന്നാണ് പരാമര്‍ശിച്ചത്. കൊല്ലം തുളസിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു ഇതിന് പിന്നാലെയാണ് മാപ്പ് പറച്ചില്‍.

അയ്യപ്പ ചിത്രങ്ങളുമായി ശരണം വിളിച്ചും തെറിപ്പാട്ടുപാടിയും ഷഡി ഇടാതെ ഉടുമുണ്ട് പൊക്കിക്കാണിച്ചും ‘പിണറായി പരനാറീ ചോ..പൂ ..മോനെ ‘ എന്ന അയ്യപ്പ സമരത്തിൻറെ മൂലമന്ത്രങ്ങൾ ഉരുവിട്ടും ” സ്വപ്നസ്ഖലനമുണ്ടാകുന്ന പുരുഷന് ശബരിമല കയറാൻ പോലീസ് പരിശോധന വേണ്ടായെങ്കിൽ, നമ്മെ പെറ്റ് വളർത്തിയ സ്ത്രീക്ക് എന്തോ ദോഷമുണ്ടെന്ന് കരുതുന്നവർക്ക് മനോരോഗമാണ്. ” എന്ന ഗുരു നിത്യചൈതന്യയതിയുടെ വാക്കുകളെ അന്വർത്ഥമാക്കിക്കൊണ്ട് ആർത്തവ റാലി നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.