Fri. Mar 29th, 2024

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയത്തിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ കിസാന്‍ ക്രാന്തിയാത്ര എന്ന പേരില്‍ നടത്തിയ യാത്ര ഉത്തര്‍പ്രദേശ് ഡല്‍ഹി അതിര്‍ത്തിയായ ഗാസിയാബാദില്‍ വച്ച് പോലീസ് തടഞ്ഞത് അക്രമത്തിലേക്ക് കടന്നു. സമരക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജ്ജും നടത്തി. തുടര്‍ന്നും പിരിഞ്ഞു പോകാത്ത കര്‍ഷകര്‍ അവിടെത്തന്നെയിരുന്ന് സമരം നടത്തുകയാണ്. ഇതില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ക്കെതിരെ അക്രമണസംഭവങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു. എഴുപതിനായിരത്തിലധികം കര്‍ഷകരാണ് പ്രതിഷേധവുമായാ എത്തിയത്.

<p>സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് അതിര്‍ത്തിയില്‍ തടഞ്ഞതെന്ന് കര്‍ഷക സംഘം പ്രസിഡന്റ് നരേഷ് തികെയ്ത് വിമര്‍ശിച്ചു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവിടുത്തെ സര്‍ക്കാറിനോട് പറയാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ ആരോടാണ് പറയേണ്ടത്. ഞങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ – നരേഷ് തികെയ്ത് ചോദിച്ചു.

യു.പി സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട്, വായ്പ എഴുതിത്തള്ളല്‍, രാജ്യതലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയതെന്ന് കര്‍ഷക സംഘം വക്താവ് രാകേഷ് തികെയ്ത് പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913