Sun. Feb 25th, 2024

പി.പി.സുമനൻ / വിനീത് സുകുമാരൻ

തുറന്നു പറച്ചിലുകളു’ടെയും, നുണപരിശോധനകളുടെയും വാക്കേറ്റഭൂമിയില്‍ സ്വയം എങ്ങിനെ കാഴ്ച്ചപ്പെടുത്തണം. ആലപ്പുഴയിലെ ആദ്യകാല യുക്തിവാദിയും ചിത്രകാരനും കാർട്ടൂണിസ്റ്റും കവിയും ആക്റ്റിവിസ്റ്റുമായ പി പി സുമനൻ ചിത്രകലയെക്കുറിച്ച് സംസാരിക്കുന്നു. താൻ, വെറും പഴം വിഴുങ്ങി യുക്തിവാദിയല്ലെന്നും, അനീതിയും അക്രമവും കണ്ടാൽ, അതിനെതിരെ പ്രതികരിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാണെന്ന് അദ്ദേഹം പറയുന്നു.

അരുവിപ്പുറത്തെ വാവൂട്ട് യോഗം കേരളത്തിലെ ആദ്യത്തെ സാമൂഹ്യപ്രസ്ഥാനമായ എസ്എൻഡിപിയോഗമായി മാറിയപ്പോൾ കുമാരനാശാന്റെ കീഴിൽ കേരളമൊട്ടുക്ക് സംഘടനയുടെ ബ്രാഞ്ചുകൾ രൂപംകൊണ്ടപ്പോൾ എസ്എൻഡിപി ബ്രാഞ്ച് നമ്പർ 1 ആയി രജിസ്റ്റർ ചെയ്ത കുട്ടനാട് SNDP ബ്രാഞ്ച് നമ്പർ 1 ൻറെ ആദ്യസെക്രട്ടറി വേഴപ്ര പുത്തൻകളത്തിൽ പി.കെ. പദ്മനാഭൻ (പപ്പു)ൻറെ മകനാണ് പിപി സുമനൻ.ചെങ്ങന്നൂർ അമ്മയുടെ തീണ്ടാരിത്തുണി കച്ചവടം നിർത്തിച്ചത് ഇദ്ദേഹമാണ്. 2011 ൽ അദ്ദേഹം നിയമ നടപടി സ്വീകരിച്ചപ്പോൾ ചെങ്ങന്നൂരമ്മ ദേവപ്രശ്നത്തിലൂടെ ഇനി മേലിൽ തീണ്ടാരി ആകില്ലെന്ന് സ്വയം പ്രഖ്യാപിച്ചു.അങ്ങനെ ദേവപ്രശ്ന വിധിപ്രകാരം തീണ്ടാരിത്തുണി കച്ചവടം നിർത്തിയതായി അന്നത്തെ മനോരമയും മാതൃഭൂമിയും ഉൾപ്പെടെ വാർത്ത നൽകുകയും ചെയ്തിരുന്നു.എന്നാൽ ബ്ളാക്കിൽ പൂജാരിമാർ ഇപ്പോഴും തീണ്ടാരിത്തുണി കച്ചവടം നടത്തുന്നതായിട്ടും ചെങ്ങന്നൂരമ്മ തീണ്ടാരിയാകുന്നുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞത്.

അതിന് ശേഷം തുപ്പൂത്താറാട്ട് നടത്തിവരുന്നുണ്ടെങ്കിലും തീണ്ടാരി തുണി കച്ചവടം ഔദ്യോഗികമായി നിർത്തി. എന്തായാലും വിവരാവകാശ നിയമപ്രകാരം ഈ വർഷം തീണ്ടാരിത്തുണി വിറ്റവകയിലുള്ള വരവെത്ര എന്ന് കാർട്ടുണിസ്റ്റും റിട്ടയേർഡ് അദ്ധ്യാപകനുമായ സുമനൻ സാർ തന്നെ നൽകിയ ചോദ്യത്തിന് തീണ്ടാരിത്തുണി കച്ചവടം ഇപ്പോൾ ഇല്ലെന്നാണ് ദേവസ്വം ബോർഡ് മറുപടി നൽകിയത്.


ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ശബ്ദ മലിനീകരണത്തിനെതിരെ സുപ്രീംകോടതിയിൽ പോയി വിധി സമ്പാദിച്ചതും ഇദ്ദേഹമാണ്. ഈവിധിയുടെപേരിൽ കളർകോട് ദൈവത്തിന് മൈക്ക് വേണമെന്ന ആവശ്യവുമായി അദ്ദേഹത്തിൻറെ വീടിനുമുന്നിൽ എൻ എസ് എസ് വനിതാസംഘം നിരാഹാര സത്യാഗ്രഹം വരെ നടത്തിയിരുന്നു.

മുൻമുഖ്യമന്ത്രി വി എസ് പഴയ സുഹൃത്തും വി എസ് ൻറെ മക്കൾ ആശയും, അരുൺ കുമാറും ആലപ്പുഴ പറവൂർ Govt: H. S. ലെ എൻറെ വിദ്യാർത്ഥികളുമായിരുന്നു. ഒപ്പം എൻറെ സഹധർമ്മിണിയും വി എസ് ന്റെ സഹധർമ്മിണിയും നഴ്സുമാരും ആലപ്പുഴ മെഡിക്കൽ കോളേജിൽ സഹപ്രവർത്തകരും ആയിരുന്നു എന്ന് പിപി സുമനൻ പറഞ്ഞു. മുൻ ചിത്രകലാ അദ്ധ്യാപകനും ഇപ്പോൾ ലളിതകലാ അക്കാഡമി അംഗവുമായ അദ്ദേഹം ചിത്രകലാരംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

ആധുനിക ചിത്രകലയിൽ, പാരമ്പര്യരീതികൾ ഭാരതത്തിൽ മാത്രമല്ല, ലോകമെമ്പാടും നിരാകരിക്കപ്പെട്ടിരിക്കുകയാണ്‌. റിനയസ്സൻസ്‌ കാലഘട്ടത്തിൽ ആരംഭിച്ച്‌ പത്തൊമ്പതാം നൂറ്റാണ്ടിൽ അരങ്ങു തകർത്ത പാശ്ചാത്യ ചിത്രകലാ പാരമ്പര്യം അവസാനിച്ചു കഴിഞ്ഞു.ഒരു ചിത്രം, അത്‌ ഡ്രായിംഗ്‌ പേപ്പറിലോ കാൻവാസിലോ എന്തിലായാലും ഭിത്തിയിൽ തൂക്കിയിടാനുളള ഒന്നായിമാറുമ്പോൾ അത്‌ കലാരൂപമല്ലാതായിത്തീരുന്നു. അത്‌ ഇന്റീരിയർ ഡെക്കറേഷന്റെ ഭാഗം മാത്രമാണ്‌. സത്യത്തിൽ ആൾക്കാർ അതിനെ ആ വിധത്തിലാണ്‌ കാണുന്നതും. ചിത്രകലയെക്കുറിച്ചുളള സങ്കൽപ്പത്തിനെപ്പോലും തകിടം മറിച്ച എന്തോ അത്ഭുതം സംഭവിച്ചു കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിൽ വ്യവസായവത്‌ക്കരണത്തിന്റെ കറുത്ത നാളുകളിൽ വില്യം മോറിസിനെയും റസ്‌ക്കിനെയും പോലുളള ചിന്തകർ നമ്മെ വലയം ചെയ്യാൻ പോകുന്ന വൈരൂപ്യത്തെക്കുറിച്ച്‌ വിലപിച്ചിരുന്നു. ദൈനംദിന ജീവിതത്തിൽ സൗന്ദര്യം കൊണ്ടുവരേണ്ടതിനെപ്പറ്റി വാചാലരുമായിരുന്നു.

പക്ഷെ ഇരുപതാം നൂറ്റാണ്ടിൽ എന്താണ്‌ സംഭവിച്ചത്‌. കലയും സൗന്ദര്യവും എല്ലാവരുടെയും ജീവിതങ്ങളിലേക്ക്‌ അതിവേഗം നുഴഞ്ഞു കയറി.ഇന്ന്‌ നാം കാണുന്നതെല്ലാം സുന്ദരമായി പാക്ക്‌ ചെയ്യപ്പെട്ടവയാണ്‌. ചിത്രകലയും ശില്പകലയും. എല്ലാറ്റിലും ദൃശ്യമായിക്കഴിഞ്ഞു. തീപ്പെട്ടിക്കൂട്‌, പ്ലാസ്‌റ്റിക്ക്‌ കുപ്പി, മരുന്നുകാപ്‌സ്യൂൾ സ്‌റ്റ്‌റിപ്പ്‌, കാറ്‌, ടേബിൾ ലാമ്പ്‌, ഷർട്ട്‌, പുസ്‌തകം, കസേര, ചൂല്‌, എല്ലാം.പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു സോഷ്യലിസ്‌റ്റ്‌ സ്വപ്നമായിരുന്നു ഇത്‌. ഇന്ന്‌ ഈ സോഷ്യലിസ്‌റ്റ്‌ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടപ്പോൾ അതിനെ സോഷ്യലിസ്‌റ്റ്‌ മൗലികവാദികൾ കൺസ്യൂമറിസം അഥവാ ഉപഭോക്തൃസംസ്‌ക്കാരം എന്ന്‌ പുച്ഛിക്കുന്നു. പക്ഷെ അവരും സാധനങ്ങൾ പാക്ക്‌ ചെയ്യുന്നത്‌ പഴയ രീതിയിലുളള പഴയ പത്രം കൊണ്ടുണ്ടാക്കിയ കൂടുകളിലോ കീറാറായ ചാക്കിലോ വേണമെന്ന്‌ ആഗ്രഹിക്കുമെന്ന്‌ തോന്നുന്നില്ല.

അപ്പോൾ ആധുനിക ചിത്രകലയ്‌ക്ക്‌ ഒരു ലക്ഷ്യം ഉണ്ടാകുമോ വരുംകാലത്ത്‌ എന്നെനിക്കു സംശയമുണ്ട്‌. ചിത്രം വരയ്‌ക്കുക എന്നതുപോലും പഴയ ഒരു ആശയമായി സമീപഭാവിയിൽ മാറിയേക്കാം എന്നെനിക്കു തോന്നുന്നു.

ഈ ദിശയിലേക്ക്‌ ചിത്രകല എത്തിച്ചേർന്നത്‌ ഒരു സ്വാഭാവികപരിണാമമായിട്ടാണ്‌ എനിക്കു തോന്നുന്നത്‌. ഇരുപതാം നൂറ്റാണ്ടിലെ ചിത്രകലയെ ഏറ്റവും സ്വാധീനിച്ചത്‌ പാബ്ലോ പിക്കാസോ എന്ന സ്‌പാനിഷ്‌ ചിത്രകാരനായിരുന്നല്ലോ. പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധ ചിത്രകാരനായിരുന്ന ടൈറ്റിയാനും, പതിനേഴാം നൂറ്റാണ്ടിലെ വെലാസ്‌ക്വസിനും ഏറിയാൽ കുറച്ച്‌ ആയിരം ജനങ്ങളുടെ മുന്നിൽ മാത്രമേ തങ്ങളുടെ രചനകൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞുളളു. രാജാക്കന്മാരും പ്രഭുക്കന്മാരും പണ്ഡിതന്മാരും മാത്രം അടങ്ങിയ ആസ്വാദകവൃന്ദമായിരുന്നു അത്‌. സാങ്കേതികമായ പ്രശ്‌നങ്ങൾ, പ്രത്യേകിച്ചും യാത്ര, ചിത്രങ്ങൾ സൂക്ഷിക്കാനുളള വൈഷമ്യം, കമ്യൂണിക്കേഷൻസ്‌ എല്ലാം ചിത്രങ്ങളുടെ ആസ്വാദകരുടെ എണ്ണം ചുരുക്കി.എന്നാൽ ഇരുപതാം നൂറ്റാണ്ടായപ്പോഴേക്ക്‌ സ്ഥിതി മാറി. പിക്കാസോയുടെ ആഡിയൻസ്‌ കോടിക്കണക്കിനായിരുന്നു. പിക്കാസോയുടെ ചിത്രം കാണാത്തവർ അതിന്റെ പ്രിന്റുകൾ കണ്ടു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒരിക്കലും അവസാനിക്കാത്ത അപഗ്രഥനത്തിനും, ഗോസിപ്പിനും, ആരാധനയ്‌ക്കും കടുത്ത വിമർശനത്തിനും ഊഹോപാഹങ്ങൾക്കും വിളനിലമായി. ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹത്തെ കണ്ടില്ല എന്നു നടിക്കാൻ ആർക്കും കഴിഞ്ഞില്ല. മൈക്കലാഞ്ഞ്‌ജലോയെക്കാൾ പോലും തന്റെ ജീവിതകാലത്ത്‌ പ്രസിദ്ധി നേടിയ പിക്കാസോ ശരിക്കും ചിത്രകലയുടെ കലാശക്കളിയാണ്‌ കളിച്ചത്‌. ഇനി ഒരിക്കലും പിക്കാസോയെപ്പോലെ ഒരു പ്രശസ്‌തൻ ചിത്രകലയിൽ ഉണ്ടാകുകയില്ല. കാരണം സമൂഹത്തിന്റെ മൂർത്തമായ അന്തർശക്തിയും മിത്തിന്റെ ദൃശ്യവത്‌ക്കരണവും ചടുലവും സനാതനവുമായ ബിംബങ്ങളുടെ ആവിഷ്‌ക്കരണവും ഇതുവരെ ചിത്രകലയും ശില്‌പകലയും നടത്തികൊണ്ടിരുന്നത്‌ മറ്റു മാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഫോട്ടോഗ്രാഫി, സിനിമാ, ടെലിവിഷൻ.

നൂറു വർഷം പോലുമായില്ല ചിത്രകലയുടെ ഭാഷ അതിന്റെ ആരാധകർക്കു മാത്രമുളളതല്ല എന്ന വിശ്വാസം ലോകമെമ്പാടും പടർന്നുപിടിച്ചിട്ട്‌. പിക്കോസോയുടെ ചിത്രകലാബാഹ്യമായ പരിപാടികൾ കാരണം ലഭിച്ച സൂപ്പർ സ്‌റ്റാർ ഇമേജ്‌, ഒരു ലിവിംഗ്‌ ലെജൻഡ്‌ ഇമേജ്‌, ചിത്രകലയ്‌ക്ക്‌ ബാഹ്യമായ ഒരു ഇമേജും നൽകി. നമ്മുടെ നാട്ടിൽ ഹുസൈൻ ഒരു നല്ല ഉദാഹരണമാണ്‌. അദ്ദേഹത്തിന്റെ രൂപവും പെരുമാറ്റവും മാധുരി ദീക്ഷിത്തും സരസ്വതിയും എല്ലാം ചിത്രകലയുടെ ഒരു പോപ്പുലർ അംഗീകാരത്തിന്റെ ഭാഗമായി മാറി.ക്യൂബിസം, സർറിയലിസം, അബ്‌സ്‌ട്രാക്‌റ്റ്‌ എക്സ്‌പ്രെഷനിസം, ഇരുപതാം നൂറ്റാണ്ട്‌ ചിത്രകലയുടെ ശൈലിയിലും ഉളളടക്കത്തിലും ഇത്രയധികം പരീക്ഷണങ്ങൾ. ചരിത്രാതീത കാലം മുതൽ ഉളള മാറ്റത്തിനെക്കാൾ കൂടുതൽ മാറ്റങ്ങൾ ചിത്രകലയ്‌ക്ക്‌ ഈ നൂറ്റാണ്ടിൽ ഉണ്ടായി. പണ്ടൊരിക്കലും ചിത്രകല എന്താണ്‌, എങ്ങിനെയാണ്‌ എന്നു തുടങ്ങി പുതിയ ഓരോ ആശയങ്ങളും ഇത്രയധികം ഗൗരവമായ ചർച്ചയ്‌ക്കു വിധേയമായിരുന്നില്ല. അതുപോലെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ജനങ്ങളുമായി കല ഇക്കാലത്ത്‌ സമരസപ്പെട്ടു. അവന്റ്‌ ഗാർഡ്‌, അത്യന്താധുനികത്വം പോലും ഈ നൂറ്റാണ്ടിൽ പഴയതായി. പരീക്ഷണം മാത്രമല്ല, എസ്സെൻട്രിസിറ്റിയും ഇരുപതാം നൂറ്റാണ്ടിന്റെ മുഖമുദ്രയായി.

ഇതിൽ ഏറ്റവും തമാശ നമുക്ക്‌ അത്ഭുതകരവും വിനാശകരവും എന്നു തോന്നിയതും കൊട്ടിഘോഷിക്കപ്പെട്ടതുമായ പല നൂതനത്വവും ദശാബ്‌ദങ്ങൾക്കകം തന്നെ പഴയതായി കണക്കാക്കപ്പെട്ടു എന്നതാണ്‌. വാസ്‌തവം പറഞ്ഞാൽ പുതിയ ഒന്നിനും നമ്മെ ഞെട്ടിപ്പിക്കാൻ കഴിയില്ല എന്ന നിലയാണിന്ന്‌.

ടെക്‌നോളജിയുടെ മിന്നൽ വേഗത്തിലുളള വളർച്ച ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിർണ്ണായകമായി സ്വാധീനിച്ചതുപോലെ ചിത്രകലയെയും ബാധിച്ചു.പരമ്പരാഗതചിത്രകലയുടെ കൊട്ടിക്കലാശമാണ്‌ നാം ഇന്നു കേൾക്കുന്നത്‌ എന്നു പറഞ്ഞാൽ അത്‌ ഒരു വെറും സത്യം മാത്രമാണ്‌.?@ എങ്കിലും സാംസ്കാരിക പരിമിതികള്‍ക്ക്‌ വെളിയില്‍, മോണാലിസയും, നടരാജനും, രവിവര്‍മ്മചിത്രങ്ങളും, വിക്റ്റോറിയന്‍ രചനകളും, വാന്‍ഗോഗും ഒക്കെ നമ്മെ ആനന്ദിപ്പിക്കുന്നു. ആസ്വാദന തീവ്രതയില്‍ വ്യതിയാനമുണ്ടായാലും. എന്തു കൊണ്ടാണിത്‌?

അതിനു മുന്‍പ്‌ എന്താണ്‌ കല എന്ന് ഒരു നിമിഷം.
വസ്തുക്കളുടെ/സംഭവങ്ങളുടെ നേര്‍പ്പതിപ്പാണോ അത്‌? അല്ല തന്നെ. ഇവിടെയാണ്‌ ക്യാമറയുടെ ഉദാഹരണം വരുന്നത്‌.(ക്യാമറയും കലയുടെ മാദ്ധ്യമമല്ലേ?) ക്യാമറ നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കുമ്പോള്‍, ചിത്രകല ‘രസ’മുണര്‍ത്തുന്ന കാഴ്ചയാണ്‌ നല്‍കുന്നത്‌. (രസം എന്ന പ്രയോഗം ഒന്നു ശ്രദ്ധിച്ചോളൂ) ചിത്രങ്ങളില്‍ നിന്ന് ഈ രസം ഊര്‍ന്നു പോകുമ്പോഴാണ്‌ ചിത്രങ്ങള്‍ വെറും കലണ്ടര്‍ ചിത്രങ്ങളാകുന്നത്‌. ചിത്രകാരന്മാര്‍ കലണ്ടര്‍ ചിത്രകാരന്മാരാകുന്നതും, അല്ലാതെ അത്‌ സങ്കേതങ്ങളുടെ പ്രശ്നമല്ല. 

?@ നമുക്ക്‌ തിരിച്ചു വരാം. ഇങ്ങനെ വൈവിദ്ധ്യമാര്‍ന്ന സംസ്കാരത്തിലും, സങ്കേതത്തിലും, കാലഘട്ടത്തിലും ചിത്രകല വ്യവഹരിക്കുന്നുവെങ്കിലും, നല്ല ചിത്രങ്ങള്‍ പൊതുവായി നമ്മെ ആകര്‍ഷിക്കുന്നതെന്തുകൊണ്ടാണ്‌? ഈ വൈവിദ്ധ്യങ്ങള്‍ക്കെല്ലാം ഉപരിയായി ഒരു പൊതു ഘടകം ഇവയെ ബന്ധിപ്പിക്കുണ്ടോ? ഒരു ജൈവഘടകം?ഇവിടെ നമുക്ക്‌ ആസ്വാദനത്തെപ്പറ്റി ചിന്തിക്കണം. എന്താണ്‌ ആസ്വാദനം? കൃത്യമായി എനിക്കറിയില്ല, പക്ഷെ അടിസ്ഥാനപരമായി ഒരു കാര്യം തീര്‍ച്ചയാണ്‌. നമ്മുടെ തലച്ചോറിനെ ത്രസിപ്പിക്കുന്ന സിഗ്നലുകള്‍ ഉണര്‍ത്തുന്ന ഒന്നാണത്‌. തലച്ചോറിലെ ലിംബിക്‌ ഏരിയ എന്ന ഭാഗമാണ്‌ നമ്മുടെ വികാര സംബന്ധിയായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നിടം. ലിംബിക്‌ ഏരിയായെ കൂടുതല്‍ ത്രസിപ്പിക്കുന്നത്‌ എന്തോ അതാണ്‌ കൂടുതല്‍ വൈകാരികം. അതായത്‌ മുന്‍പിലത്തെ രണ്ടു ചിത്രങ്ങളില്‍ വിന്‍ഡോസിന്റെ വാട്ടര്‍ ലില്ലി ഉണര്‍ത്തുന്നതില്‍ കൂടുതല്‍ ഉദ്ദീപനം മോണേയുടെ വാട്ടര്‍ ലില്ലി ലിംബിക്‌ ഏരിയായില്‍ ഉണ്ടാക്കുന്നു. അതായത്‌ മോണേയുടെ ചിത്രം കൂടുതല്‍ ആസ്വാദ്യകരമാകുന്നു.

?@ കലയേയും ജീവശാസ്ത്രത്തേയും ഇങ്ങനെ കൂട്ടിപ്പിടിപ്പിക്കാന്‍ പറ്റുമോ?

നമുക്കൊരു ജീവശാസ്ത്ര പരീക്ഷണം പഠിക്കാം. അര നൂറ്റാണ്ടോളം മുന്‍പ്‌ ഓക്സ്‌ഫോഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയതാണ്‌, നിക്കോ റ്റിംബര്‍ഗന്‍ എന്ന ശാസ്ത്രജ്ഞന്‍. അദ്ദേഹത്തിന്റെ സംഘം ഒരു തരം കടല്‍ പക്ഷിക്കുഞ്ഞുങ്ങളുടെ പെരുമാറ്റ രീതി പഠിക്കുകയായിരുന്നു. തള്ള പക്ഷികള്‍ക്ക്‌ നീണ്ട മഞ്ഞ കൊക്കും അതിലൊരു ചുവന്ന പൊട്ടും ഉണ്ട്‌. പക്ഷിക്കുഞ്ഞുങ്ങള്‍ ആ ചുവന്ന പൊട്ടില്‍ കൊത്തും, അപ്പോള്‍ തള്ളപ്പക്ഷി അവയുടെ വായില്‍ തീറ്റ നിക്ഷേപിക്കും. അതാണവയുടെ സ്വഭാവം. പ്രത്യേകിച്ച്‌ പരിശീലനം ഒന്നുമില്ലാതെ, ജനിതക ഓര്‍മ്മയില്‍ നിന്നാണ്‌ പക്ഷിക്കുഞ്ഞുങ്ങള്‍ ഇതു ചെയ്യുന്നത്‌. ഗവേഷകര്‍ ഒരു ചത്ത തള്ളപ്പക്ഷിയുടെ കൊക്ക്‌ മാത്രം നീക്കിയടുത്ത്‌ അത്‌ കുഞ്ഞുങ്ങളുടെ മുന്‍പില്‍ കാണിച്ചു. അപ്പോഴും കുഞ്ഞുങ്ങള്‍ അതില്‍ കൊത്തി. അതായത്‌ തള്ളപ്പക്ഷിയല്ല മറിച്ച്‌ മഞ്ഞ കൊക്കും അതിലെ ചുവന്ന പൊട്ടുമാണ്‌ കുഞ്ഞുങ്ങളുടെ തലച്ചോറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ആ കൊക്കിന്റെ അറ്റത്ത്‌ അമ്മയുണ്ടാകും എന്നു സങ്കല്‍പ്പം. അടുത്ത ഘട്ടമായി ഗവേഷകര്‍, കൊക്കിനോട്‌ സാമ്യമൊന്നുമില്ലാത്ത ഒരു നീണ്ട മഞ്ഞ വസ്തുവില്‍ മൂന്ന് ചുവന്ന പൊട്ടുകള്‍ അടയാളപ്പെടുത്തി കുഞ്ഞുങ്ങളുടെ മുന്‍പില്‍ വെച്ചു. പ്രതീക്ഷിച്ചതിനു വിരുദ്ധമായി കുഞ്ഞുങ്ങള്‍ കൂടുതല്‍ ആവേശത്തോടെ അതില്‍ കൊത്തുകയാണ്‌ ചെയ്തത്‌!

?@ അതായത്‌, പക്ഷിക്കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം ലഭിക്കുവാനായുള്ള ഒരു നാഢീസംവിധാനം, അതിന്റെ സ്വാഭാവിക ഉത്തേജകത്തിനോട്‌ പ്രതികരിക്കുന്നതുപോലെ തന്നെ തനിപ്പകര്‍പ്പിനോടും പ്രതികരിച്ചു. (ഇവിടെ ഫോട്ടോയോട്‌ താരതമ്യപ്പെടുത്താം.) എന്നാല്‍ വ്യത്യസ്തതയുള്ള ഒരു പകര്‍പ്പിനോട്‌ (ഇവിടെ ഭാഗ്യവശാല്‍ പോസിറ്റീവായ) കൂടുതലായി പ്രതികരിക്കുന്നു. നല്ലൊരു ചിത്രത്തോട്‌ താരതമ്യപ്പെടുത്തിക്കൂടേ?

നമ്മളിവിടെ മനസ്സിലാക്കുന്നത്‌ ഇതാണ്‌. നാഢീസംവിധാനങ്ങളെ, ഇന്‍പുട്ടുകളുടെ (ഇവിടെ കാഴ്ച) കൗശലകരമായ കൈകാര്യം വഴി വ്യത്യസ്തമായി ഉത്തേജിപ്പിക്കാന്‍ പറ്റും. അതായത്‌ കാഴ്ചയുടെ വ്യത്യസ്തതവഴി വൈകാരികതയുടെ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കാനാവുന്ന രീതിയിലാണ്‌ നാഢീഘടന.ചുരുക്കത്തില്‍ നല്ല ചിത്രകാരന്‍ സ്വന്തം അറിവു വെച്ചോ, അല്ലെങ്കില്‍ ജീനിയസ്‌ എന്നു നമ്മള്‍ വിളിക്കുന്ന സംഭവത്തിന്റെ മികവുകൊണ്ട്‌ അറിഞ്ഞോ, അറിയാതെയോ നമ്മുടെ ലിംബിക്‌ ഘടനയെ അധികമായി ഉത്തേജിപ്പിക്കുന്ന വിഷ്വല്‍ ഇന്‍പുട്ടുകള്‍ തന്റെ ചിത്രത്തില്‍ നല്‍കുന്നു. അത്തരം ചിത്രങ്ങള്‍ നമുക്കാസ്വാദ്യമാകുന്നു.

നേര്‍പ്പകര്‍പ്പുകള്‍ സാധാരണമായ പ്രതികരണമേ ഉണ്ടാക്കുന്നുള്ളൂ എന്നു നാം കണ്ടു. സ്വാഭാവികതയില്‍ നിന്നുള്ള വ്യതിചലനം ആണ്‌ അധികഉത്തേജനം നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാ വ്യതിചലനങ്ങളും പോസിറ്റീവായ ഫലമല്ല നല്‍കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ ഏതൊക്കെ പേരിട്ടു വിളിച്ചാലും ചില ചിത്രങ്ങള്‍ അരോചകമാകുന്നതും, ആസ്വാദകന്റെ ‘വിവരക്കേടി’നെപ്പഴിച്ച്‌ ചിത്രകാരന്‌ സായൂജ്യമടയേണ്ടി വരുന്നതും.‘ജീവിത യാഥാര്‍ത്ഥ്യം’ എന്നൊക്കെ പറഞ്ഞ് നമ്മള്‍ അനുഭവിക്കുന്ന കാര്യങ്ങളെക്കാൾ അവയുടെ പലപ്പോഴും നമുക്ക് നമ്മുടെ കാര്യം പറയാനുള്ള അസംസ്കൃത വസ്തു ആകുകയാണ്.ഡ്രോയിങ്ങും, ജലച്ചായവും,കാർട്ടൂണും ഇദ്ദേഹം ചെയ്യുന്നു. ഏതെങ്കിലും ഒന്നിന്‍റെയല്ല പലതിന്റെ വൈദഗ്ദ്ധ്യങ്ങൾ ഒരുമിച്ച് ഉയര്‍ത്തുന്ന ചോദ്യങ്ങളും അവയുടെ സന്ധിയില്ലായ്മകളും സുമനൻ സാറിൻറെ പദ്ധതികളിൽ കാണാം.

എല്ലാം കാണുമ്പോഴും ഒന്നും മിണ്ടാനാകാതെ വരിക, എല്ലാ ചോദ്യങ്ങളും ഉണരുമ്പോഴും ഉത്തരങ്ങള്‍ പെട്ടിക്കടയിലെ ഏറ്റവും പുതിയ മാസികത്തോരണം പോലെ തൂങ്ങിക്കിടക്കുക, നീതി നേടാനായി ഉണര്‍ന്നു പുറപ്പെട്ടു പോകുമ്പോഴും തോറ്റതിന്റെ തുന്നം പാടേണ്ടി വരിക, ഇങ്ങനെ പല അവസ്ഥകള്‍ ഇന്നത്തെ ഒരു ഉപഭോഗ-രാഷ്ട്രീയ-പൌരൻ ഉണ്ടാകുന്നു. ഒപ്പം നൈതികമായ പ്രശ്നങ്ങള്‍ ഉണരുമ്പോൾ അയാൾ ഒരു ദൃക്സാക്ഷി ആയിത്തീരുന്നു. ഒരു ദൃക്സാക്ഷിയെക്കൊണ്ട്, അയാള്‍ കലയിലൂടെ പ്രശ്നങ്ങൾ ആവിഷ്കരിക്കുമ്പോള്‍ത്തന്നെയും, എന്ത് പ്രയോജനം എന്ന് ചോദിക്കുന്നവരുണ്ടാകാം. ‘തുറന്നു പറച്ചിലുകളു’ടെയും, നുണപരിശോധനകളുടെയും വാക്കേറ്റഭൂമിയില്‍ സ്വയം എങ്ങിനെ കാഴ്ച്ചപ്പെടുത്തണം എന്നത് ഒരു മനുഷ്യജീവിതത്തിന്റെ സാങ്കേതിക പ്രശ്നമായി കാണുന്ന സുമനൻ സാറിനെ പോലെ ഒരാൾ അയാളുടെ ‘ദൃക്സാക്ഷിത്തം‘ പൊളിച്ചടുക്കി മുന്നില്‍ വയ്ക്കുന്നത് ഉന്മേഷം പകരുന്നു, ഇവിടെ നിന്ന് തികച്ചും ‘രാഷ്ട്രീയ‘മായ പുതിയ മറ്റൊരു മുഹൂര്‍ത്തം ഉണർന്നേക്കും എന്ന തോന്നല്‍ ഉണ്ടാകുന്നു.കലാകാരന്‍ സര്‍ഗ്ഗാത്മക പൌരത്വം കാംക്ഷിക്കുന്ന ഒരാളായിത്തീരുന്നു എന്നതാണ് കാര്യം.പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രസിദ്ധ ഫ്രഞ്ച്‌ റിയലിസ്‌റ്റ്‌ ചിത്രകാരനായിരുന്ന ഗുസ്‌റ്റേവ്‌ കോർബെറ്റ്‌ പറയുമായിരുന്നു, ചിത്രകാരൻ തനിക്കു വ്യക്തമായി ബോധ്യമില്ലാത്ത എന്തെങ്കിലും കൂടി തന്റെ രചനയിൽ കൊണ്ടുവരുമ്പോഴേ ഉത്തമ കലാകാരനാകുകയുളളു എന്ന്‌. ഇപ്പോൾ ഒരു വിശാലമായ പാടം. അതിന്റെ അങ്ങേ മൂലയ്‌ക്ക്‌ കുറെ കമ്പുകൾ കൂട്ടിക്കെട്ടി വച്ചിരിക്കുന്നു. എന്താണ്‌ ആ കമ്പുകൾ എന്നോ അത്‌ കുറ്റിക്കാടിന്റെ ഭാഗമാണോ അതോ കൂട്ടിക്കുത്തി വച്ചിരിക്കുകയാണോ ഒന്നും ചിത്രകാരനറിഞ്ഞു കൂടാ. പക്ഷെ നമ്മളിലേക്ക്‌ ആ ദൃശ്യം ശക്തിയോടെ ആവാഹിക്കപ്പെടുന്നു.

ഇത് അദ്ദേഹം 1972-ൽ ഓയിൽ കളറിൽ ക്യാൻവാസിൽ വരച്ച ഗാന്ധിജിയുടെ ഒരു പെയിന്റിംഗാണ്. വരച്ച അവസരത്തിെൽ മോഹവിലക്കു വാങ്ങാൻ പലരും വന്നിരുന്നെങ്കിലും കൊടുക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. ഈ പെയിന്റിംഗിന്റെ പ്രത്യേകത അതു വരച്ച ശൈലിയിലാണ്, ഇത് ബ്രഷ് ഉപയോഗിക്കാതെ, ചായം കൂട്ടുന്ന നൈഫ് കൊണ്ട് റ’ ഫായി വളരെ സ്പീഡിൽ ചായം ലയിപ്പിക്കാതെ കട്ടിയിൽ കുത്തിത്തേച്ചിരിക്കുകയാണ്.