Thu. Apr 25th, 2024

മലയാളിയായ ഫ്രാങ്കോ ബിഷപ്പും അവസാനം ഉയർന്ന് ഗ്ലോബലായി ലൈംഗിക അതിക്രമ കേസുകളിൽപെട്ട കത്തോലിക്കാ ബിഷപ്പുമാരെ തുറന്നുകാട്ടുന്ന ബിഷപ് അക്കൗണ്ടബിലിറ്റി’ (Bishop Accountability.org) എന്ന അമേരിക്കൻ വെബ് സൈറ്റിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെയും ഉൾപ്പെടുത്തി. 2014 മുതൽ രണ്ട് വർഷം മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉദ്ധരിച്ചാണ് ഫ്രാങ്കോയെ ലിസ്റ്റിൽ ചേർത്തിരിക്കുന്നത്.

ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടിയുള്ള പ്രവർത്തനം ആണ് വെബ് സൈറ്റിന്റെ ലക്‌ഷ്യം എന്നാണ് അവർ അവകാശപ്പെടുന്നത്..കുട്ടികൾക്കും മുതിർന്നവർക്കും എതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ സഭ മൂടിവയ്ക്കുന്ന സത്യങ്ങൾ കൃത്യമായ വിവരങ്ങളുടേയും അന്വേഷണ റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ പുറത്തു കൊണ്ടുവരികയാണ് ഈ വെബ് സൈറ്റിൻറെ ലക്ഷ്യം. കുറ്റം തെളിയിക്കുന്നതു വരെ കുറ്റാരോപിതൻ നിരപരാധിയാണെന്ന അമേരിക്കൻ നിയമം അംഗീകരിക്കുന്നതായും സൈറ്റ് പറയുന്നു.

ലൈംഗിക അതിക്രമകേസുകളിൽ വിചാരണ നേരിടുന്നവർ, ശിക്ഷിക്കപ്പെട്ടവർ, ശിക്ഷാകാലാവധി കഴിഞ്ഞും വിചാരണവേളയിലും മരിച്ചവർ, കാനോൻ നിയമം 401 (2) അനുസരിച്ച് രാജിവച്ചവർ തുടങ്ങി 31 രാജ്യങ്ങളിലെ 85 ബിഷപ്പുമാർക്കൊപ്പമാണ് ഏക ഇന്ത്യക്കാരനായി ഫ്രാങ്കോ മുളയ്ക്കലിനെയും ഉൾപ്പെടുത്തിയത്. ആരോപണവിധേയരായ 33 ബിഷപ്പുമാരുമായി അമേരിക്കയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വവർഗ്ഗ രതിയിൽ രമിക്കുകയും ചെയ്ത ബിഷപ്പുമാരുടെ വിവരങ്ങളും ഉണ്ട്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് ഏഴും ബെനഡിക്ട് പതിനാറാമന്റെ കാലത്ത് എട്ടും ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് ഏഴും ബിഷപ്പുമാരാണ് ലൈംഗിക അതിക്രമകേസുകളെ തുടർന്ന് രാജിവച്ചത്. ഇവരുടെ ചിത്രങ്ങളും വിശദാംശങ്ങളും അന്വേഷണ റിപ്പോർട്ടുകളും സൈറ്റിലുണ്ട്. ഇത്തരം പുരോഹിതന്മാർ തങ്ങളുടെ ധാർമ്മിക അധികാരം’ മറക്കുകയും അതുവഴി സഭയ്ക്ക് വരുത്തുന്ന നഷ്ടം വർദ്ധിക്കുകയും ചെയ്യുന്നതിൽ ആശങ്കയുണ്ടെന്ന് Bishop Accountability.org എന്ന സൈറ്റ് പറയുന്നു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622