Thursday, August 11, 2022

Latest Posts

ആലപ്പുഴ ബീച്ചിൽ പഞ്ച് മോദി ചലഞ്ച്: സംഘർഷം; AIYF യുവമോർച്ചാ പ്രവർത്തകർ അറസ്റ്റിൽ

എ.ഐ.എസ്.എഫ് ൻറെയും എ.ഐ.വൈ.എഫ് ൻറെയും നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ നടത്തിയ പഞ്ച് മോദി ചലഞ്ചുമായി ബന്ധപ്പെട്ട് യുവമോർച്ചാ പ്രവർത്തകരുമായി സംഘർഷാവസ്ഥയുണ്ടായി. ഇരു കൂട്ടരെയും അറസ്റ്റ് ചെയ്താണ് പൊലീസ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.

പഞ്ച് മോദി ചലഞ്ചിനെതിരെ പ്രതിഷേധവുമായെത്തിയ യുവമോർച്ച നേതാക്കളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വയ്ക്കുകയായിരുന്നു. എ.ഐ.എസ്.എഫ് എ.ഐ.വൈ.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. യുവമോർച്ച പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തി. യുവമോർച്ച ജില്ല പ്രസിഡന്റ് എസ്.സാജൻ, ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് കുമാർ എന്നിവരെയാണ് കരുതൽ തടങ്കിൽവച്ചത്. പഞ്ച് മോദി ചലഞ്ചിന് എത്തിയ എ.ഐ.എസ്.എഫ് എ.ഐ.വൈ.എഫ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.

എ.ഐ.എസ്.എഫ്എ.വൈ.എസ്.എഫ് പ്രവർത്തകർ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിന് സ മീ പ ത്തു നി ന്ന് ആ രം ഭി ച്ച പ്രകടനം ബീ ച്ചി ന് നൂറു മീ റ്റർ അകലെ പൊ ലീ സ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചി ത്രം പതിച്ച് ഇതിൽ ഇടിച്ച് പ്ര തിഷേ ധി ക്കാൻ ശ്രമിച്ചു. ഇതോടെ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് നടന്ന പ്രതിഷേധ യോഗം എ.ഐ.വൈ.എഫ് ജി ല്ല സെക്രട്ടറി ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെ യ്തു. എ.ഐ.എസ്.എഫ് ജി ല്ല സെക്രട്ടറി അനു ശി വൻ അ ദ്ധ്യക്ഷത വഹിച്ചു. സി.എ.അരുൺകുമാർ, എം.കണ്ണൻ, വി.എം.ഹരിഹരൻ, അസ്ലഫ് പാറേക്കാടൻ എന്നിവർ സംസാരിച്ചു

യുവമോർച്ചയുടെ പ്രതിഷേധം ജില്ല പ്രസിഡന്റ് എസ്.സാജൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല സെൽ കോ ഓർഡിനേറ്റർ ആർ.ഉണ്ണികൃഷ്ണൻ, ജി.വിനോദ് കുമാർ, ആർ.കണ്ണൻ വിശ്വവിജയപാൽ, രഞ്ജിത്ത്, ആരോമൽ, സുരാജ്,വരുൺ, ജിമോഹനൻ,സുനീഷ്, സുമിത്ത് എന്നിവർ നേതൃത്വം നൽകി.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.