Wednesday, August 10, 2022

Latest Posts

വൈദ്യുതി വിതരണം മുടങ്ങുമെന്നത് തെറ്റായ പ്രചാരണം: മന്ത്രി എം.എം. മണി

സംസ്ഥാനത്ത് ഉടനീളം വെെദ്യുതി നിലയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന നിലയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഈ പ്രചരണം തള്ളിക്കയണമെന്നും മന്ത്രി എം.എം മണി അറിയിച്ചു. വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളിൽ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാനുളള അക്ഷീണ പ്രയത്നത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളപ്പാെക്കം മൂലം അപകടമൊഴിവാക്കാൻ ഏകദേശം 4000ത്തോളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. കൂടാതെ വിവിധ ജില്ലകളിലായി നാല് 110 കെ.വി സബ് സ്റ്റേഷൻ, പതിമൂന്ന് 33 കെ.വി സബ് സ്റ്റേഷൻ, ആറ് വൈദ്യുതി ഉൽപാദന നിലയങ്ങൾ എന്നിവയുടെ പ്രവർത്തനം താല്കാലികമായി നിർത്തി വച്ചിരുന്നു. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ഇവിടെ പ്രവർത്തനം പുനരാരംഭിക്കും.

അതിനാൽ തെറ്റായ വാർത്താ പ്രചാരണത്തിൽ കുടുങ്ങരുതെന്നും വൈദ്യുതി നില പുനഃസ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ വിധ പൊതുജനങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു”- അദ്ദേഹം പറഞ്ഞു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.