Thursday, August 11, 2022

Latest Posts

കരുണാനിധിയുടെ അന്ത്യവിശ്രമം: തമിഴ്നാട്ടില്‍ സംഘര്‍ഷം

മുൻമുഖ്യമന്ത്രി കെ.കരുണാനിധിയെ മറീനാ ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം സംസ്ക്കരിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയാൽ ഇന്ന് തന്നെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി.എം.കെ നീക്കം. ഇതിനായി തയ്യാറാകാൻ ഡൽഹിയിലെ അഭിഭാഷകർക്ക് ഡി.എം.കെ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര പ്രാധാന്യമുള്ള വിഷയമായി കണ്ട് ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ചീഫ് ജസ്;റ്റിസിനെ സമീപിക്കാനാണ് ഡി.എം.കെ നീക്കം. എന്നാൽ ഹർജി സുപ്രീം കോടതി പരിഗണിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

അതേസമയം, വിവാദത്തിൽ പക്ഷം പിടിച്ച് കോൺഗ്രസ് അടക്കമുള്ള ദേശീയ പാർട്ടികൾ രംഗത്തുവന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. കരുണാനിധിയെ അണ്ണാ സമാധിയിൽ തന്നെ അടക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ആവശ്യപ്പെട്ടിട്ടുണ്ട്. സൂപ്പർ താരം രജനീകാന്തും കരുണാനിധിയെ അണ്ണാ സമാധിയിൽ അടക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കരുണാനിധിയെ മറീനാ ബീച്ചിൽ അടക്കാൻ ആകില്ലെന്ന നിലപാടിലാണ് സർക്കാർ. മുഖ്യമന്ത്രിമാരെ മാത്രമാണ് മറീനാ ബീച്ചിൽ അടക്കിയിട്ടുള്ളതെന്നും മുൻമുഖ്യമന്ത്രിമാരെ ഇവിടെ അടക്കിയിട്ടില്ലെന്നുമാണ് സർക്കാർ പക്ഷം.

എന്നാൽ ഇക്കാര്യത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കരുണാനിധിയുടെ മകൾ കനിമൊഴി ബി.ജെ.പി നേതാക്കളെ സമീപിച്ചതായി വിവരമുണ്ട്. തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിൽ കേന്ദ്രം ഇടപെടണമെന്നാണ് ഡി.എം.കെയുടെ ആവശ്യം. അതേസമയം, ഇക്കാര്യത്തിൽ ഡി.എം.കെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഉടൻ പരിഗണിക്കും. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹുലുവാദി.ജി.രമേഷ്, ജസ്റ്റിസ് സുന്ദർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

കരുണാനിധിയുടെ സംസ്കാരത്തിന് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ കഴിയില്ലായെന്ന് സര്‍ക്കാര്‍ അറിയിച്ചതായുള്ള വാര്‍ത്ത പ്രചരിച്ചതോടെ ഡി.എം.കെ.യുടെ പ്രതിഷേധം. സര്‍ക്കാരിന്‍റെ വിവാദ തീരുമാനത്തെ തുടര്‍ന്ന് പലയിടത്തും പ്രവര്‍ത്തകര്‍ അക്രമാസക്തരാകുന്നുവെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.

 

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.