സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിത എസ്. നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേർക്കപ്പെട്ടതിന് പിന്നിൽ കേരള കോൺഗ്രസ് (ബി) എം.എൽ.എ കെ.ബി. ഗണേശ് കുമാറാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൊട്ടാരക്കര ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഉമ്മൻചാണ്ടി ഗണേശ് കുമാറിനെതിരെ മൊഴി നൽകിയത്.
21 പേജുള്ള കത്ത് 24 പേജാക്കിയത് ഗണേശാണ്. മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യത്താലാണ് ഗണേശ് ഇപ്രകാരം പ്രവർത്തിച്ചതെന്നും കോടതിക്ക് മുന്നിൽ നൽകിയ മൊഴിയിൽ ഉമ്മൻ ചാണ്ടി വ്യക്തമാക്കി.