Fri. Mar 29th, 2024

ബുദ്ധനുൾപ്പെടെ പതിമൂന്നു പേരാണ് ബി.സി. 524-ല്‍ സംഘത്തിനു രൂപം നല്കിയത്. ഈ കാരണത്താലാണ് ഇന്ത്യയില്‍ പതിമൂന്ന് എന്ന സംഖ്യ ദുശ്ശകുനമാണെന്ന് ശത്രുക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ബുദ്ധമത രാഷ്ട്രങ്ങളില്‍ ഇന്നും പതിമൂന്ന് എന്ന സംഖ്യ ഭാഗ്യമായി കരുതിപ്പോരുന്നു. (പാശ്ചാത്യരാജ്യങ്ങളില്‍ പലരും പതിമൂന്ന് എന്ന സംഖ്യ ദുശ്ശകുനമായി കാണുന്നു. ഇതിന്റെ പിന്നില്‍ യഹൂദരാണ്. യഹൂദ മതത്തെ ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും കൂടി തകർത്തതിന്റെ പ്രതികാരമായാണ് പതിമൂന്നിനെ മോശവത്ക്കരിക്കാന്‍ കാരണം.)
✍️അഡ്വ. സജിത മാർഷൽ

കളരി പയറ്റിൽ പതിനെട്ട് അടവുകള്‍ ഉൾപ്പെടുത്തിയത് ബുദ്ധമതത്തിലെ തത്വമായ പഞ്ചശുദ്ധി, പഞ്ചശീലം, അഷ്ടാംഗമാർഗ്ഗം ഉൾപ്പെടുന്ന പതിനെട്ട് തത്ത്വങ്ങളെ മുന്നിർത്തിയാണ്. പതിനെട്ട് തരം പക്ഷി മൃഗാദി-ഇഴ ജന്തുക്കളുടെ യുദ്ധരീതിയെ പഠിച്ചുമാണു പതിനെട്ട് അടവുകള്‍ ചേർത്തത്.

നാല്പത്തിയഞ്ചടി നീളവും ഇരുപത്തിനാലടി വീതിയിലുമാണ് കളരി കളങ്ങൾക്ക് രൂപം നൽകിപ്പോന്നത്. പഞ്ചശീലവും പഞ്ചശുദ്ധിയും അ ഷ്ടാംഗമാർഗ്ഗവും ഉൾപ്പെടുന്ന പതിനെട്ട് തത്വത്തെ ആസ്പദമാക്കിയും ഭഗവാന്‍ ബുദ്ധന്‍ ബോധോദയം നേടുന്നതിനുവേണ്ടി ഗയയിലെ ആൽമരച്ചുവട്ടില്‍ ഇരുപത്തിയേഴു ദിവസം ധ്യാനത്തില്‍ ഇരുന്നതിനെ സൂചിപ്പിച്ചു കൊണ്ടുമാണ് ഇരുപത്തിയേഴ് ഉപയോഗിച്ചത്. പതിനെട്ടും ഇരുപത്തിയേഴും കൂട്ടിയാല്‍ നാല്പത്തഞ്ചുവരും. ഇങ്ങനെയാണ് നാല്പത്തഞ്ചടിനീളം കളരി കളത്തിന് ഉപയോഗിച്ച് തുടങ്ങിയത്.


ഇരുപത്തിനാലടി വീതിയും ഉപയോഗിക്കാന്‍ കാരണമുണ്ട്. ധമ്മചക്ര (അശോകചക്രം)യുടെ ആരക്കാലുകളുടെ എണ്ണം ഇരുപത്തിനാലാണ്. ബുദ്ധമതക്കാർക്ക് വളരെ പ്രിയപ്പെട്ട ചിഹ്നമാണ് ധമ്മചക്ര. ഇതിനെ അനുസ്മരിപ്പിച്ചുകൊണ്ടാണ് ഇരുപത്തിനാലടി വീതി കളരിക്കളത്തിനു നൽകിയത്.

കിഴക്ക്-വടക്കുമൂലയിലായി എട്ടുതട്ടുകള്‍ (തറകള്‍) കെട്ടുമായിരുന്നു. ഇതില്‍ മൂന്നുതട്ടുകളെ പ്രത്യേകം അനുസ്മരിച്ചുപോന്നിരുന്നു. ഒന്നാമത്തെ തറ (മുകളിലെ) ‘ബോധിതറ’ എന്നാണ് വിശേഷിപ്പിച്ചു പോന്നത്. (ബോധി എന്നാല്‍ ബുദ്ധന്‍ എന്നാണ്) ഭഗവാന്‍ ബുദ്ധനെ അനുസ്മരിക്കുന്നതിനും രണ്ടാമത്തെ തറയെ ‘ഗുരുതറ’ എന്നുമാണ് പറയുന്നത്. ഗുരുക്കന്മാരെ അനുസ്മരിപ്പിക്കുന്നതിനു‌ വേണ്ടിയാണിത്. മൂന്നാമത്തെ തറയെ ‘പൂത്തറ’ എന്നാണ് പറയുന്നത്. ഭഗവാന്‍ ബുദ്ധനെയും ഗുരുക്കന്മാരെയും പൂക്കളു കൊണ്ട് അനുസ്മരിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. കളരിത്തറയില്‍ നിന്നും എട്ട് അടിമാറി നിന്നാണ് കളരി വന്ദനം നടത്തുന്നത്.


പതിനെട്ട് മുഴം കോട്ടണ്‍ തുണി ഉപയോഗിച്ചാണ് കച്ചകെട്ടുന്നത് (അരക്കെട്ടിനും വൃഷണത്തിനും സംരക്ഷണം നല്കുന്നതിനുവേണ്ടി). പതിമൂന്നുതരം ആയുധങ്ങളാണ് കളരി പരിശീലനത്തിനായി ഉപയോഗിച്ചിരുന്നത്. ഭഗവാന്‍ ബുദ്ധനും പന്ത്രണ്ട് ശിഷ്യന്മാരും കൂടിയാണ് ബുദ്ധമതസംഘം രൂപീകരിക്കുന്നത്. ഇതിനെ അനുസ്മരിപ്പിക്കുന്നതിനു വേണ്ടിയാണ് ബോധിധമ്മ പതിമൂന്നുതരം ആയുധങ്ങള്‍ കളരിപ്പയറ്റില്‍ ഉൾപ്പെടുത്തിയത്. പതിനെട്ടടി നീളമാണ് ഉറുമിയുടേത്.

അഞ്ചടി നീളമാണ് വാളുകൾക്ക് നൽകിയത്. എട്ടടി നീളമാണ് കുന്തത്തിന് നല്കിയത്. എല്ലാ ആയുധങ്ങൾക്കും ബുദ്ധമതത്തിനോടു സാമ്യമുള്ള സംഖ്യയാണെന്ന് നമുക്ക് കാണാന്‍ കഴിയും. അറുപത്തിനാല് മുറകള്‍, അറുപത്തിനാല് ചുവടുകള്‍, അറുപത്തിനാലു പൂട്ടുകള്‍ (ലോക്കുകള്‍) ഇവയെല്ലാം തന്നെ ബുദ്ധമത കണക്കുകളാണ്. എട്ട് ഭാഗമാക്കിയാണ് ഓരോന്നിനെയും മാറ്റിയിരിക്കുന്നത് (8 x 8=64). നൂറ്റിയെട്ട് മർമ്മങ്ങളാണ് ശരീരത്തില്‍ പ്രയോഗിക്കാവുന്ന രീതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കണക്കും ബുദ്ധമതവുമായി വളരെ അടുത്തു നിൽക്കുന്നു. നാല്പത്തിയൊന്ന് വർഷമാണ് ഭഗവാന്‍ ബുദ്ധന്‍ ധമ്മ പ്രവർത്തനം നടത്തിയത്. (39-ാം വയസ്സില്‍ ബുദ്ധനായിത്തീരുന്നു. 41 വര്‍ഷം പ്രവർത്തിക്കുന്നു.) 80-ാം വയസ്സില്‍ മരണം സംഭവിക്കുന്നു.)


27 ദിവസം ബോധോദയത്തിനുവേണ്ടി ആൽമരച്ചുവട്ടില്‍ ഇരുന്നു. 24 ആരക്കാലുള്ള ധമ്മചക്രത്തിനു രൂപം നൽകി. (ലോകത്തില്‍ ആകെ 24 സമയക്രമീകരണങ്ങളാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറാണ് ഒരു ദിവസം. മനുഷ്യനെ നിയന്ത്രിക്കുന്നത് തലയാണ്. തലച്ചോര്‍ പന്ത്രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മനുഷ്യനെയും ലോകത്തെയും നിയന്ത്രിക്കുന്നത് 24-ആണ്. അതുകൊണ്ടാണ് ബുദ്ധമത ഗ്രന്ഥമായ തൃപീഡക മൂന്ന് എട്ട് ആയാണ് തിരിച്ചിരിക്കുന്നത്.)

ബുദ്ധനുൾപ്പെടെ പതിമൂന്നു പേരാണ് ബി.സി. 524-ല്‍ സംഘത്തിനു രൂപം നല്കിയത്. ഈ കാരണത്താലാണ് ഇന്ത്യയില്‍ പതിമൂന്ന് എന്ന സംഖ്യ ദുശ്ശകുനമാണെന്ന് ശത്രുക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ബുദ്ധമത രാഷ്ട്രങ്ങളില്‍ ഇന്നും പതിമൂന്ന് എന്ന സംഖ്യ ഭാഗ്യമായി കരുതിപ്പോരുന്നു. (പാശ്ചാത്യരാജ്യങ്ങളില്‍ പലരും പതിമൂന്ന് എന്ന സംഖ്യ ദുശ്ശകുനമായി കാണുന്നു. ഇതിന്റെ പിന്നില്‍ യഹൂദരാണ്. യഹൂദ മതത്തെ ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും കൂടി തകർത്തതിന്റെ പ്രതികാരമായാണ് പതിമൂന്നിനെ മോശവത്ക്കരിക്കാന്‍ കാരണം.)

തൃശരണത്തെ അനുസ്മരിപ്പിച്ചു കൊണ്ടാണ് മൂന്ന് ഉപയോഗിക്കുന്നത് (നമ്മുടെ വീട്ടില്‍ നിന്നും മൂന്നുപേർ കൂടി പോകുമ്പോള്‍ പോകരുത്, രണ്ടു‌ പേരു കൂടി പോയാല്‍ മതി എന്നു പറയാറുണ്ട്. തൃശരണത്തിലും തൃപിഡകയിലും മൂന്ന് ഉൾപ്പെട്ടിട്ടുള്ളതു കൊണ്ടാണ് മൂന്നുപേര്‍ കൂടി പോകരുതെന്ന് പ്രചരിപ്പിക്കുന്നത്.

ബുദ്ധമതക്കാര്ക്ക് വളരെ പവിത്രമായ സംഖ്യയാണ് മൂന്ന്. ഇങ്ങനെ മൂന്നും പതിമൂന്നും ഇരുപത്തിനാലും ഇരുപത്തിയേഴും നാല്പത്തിയൊന്നും കൂടിയുള്ള കണക്കാണ് നൂറ്റിയെട്ട്. ഈ കണക്കിലാണ് ബോധിധർമ്മ മർമ്മങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്.


കളരിപ്പയറ്റിനെ പരിപൂർണ്ണമായി ബുദ്ധ മതത്തിന്റെ ഭാഗമാക്കി ബുദ്ധമതം പ്രചരിപ്പിക്കുന്നിടത്ത് കളരിപ്പയറ്റും പ്രചരിപ്പിച്ചുപോന്നു. കളരിപ്പയറ്റില്‍ പരിപൂർണ്ണകമായി അടങ്ങിയിരിക്കുന്നത് ഇവയൊക്കെയാണ്. മൂന്ന് ഉപാധികള്‍, എട്ട് ഭാഗങ്ങള്‍,പതിമൂന്നുതരം ആയു ധപരിശീലനം, അഞ്ചുതരം വടികള്‍ ഉപയോഗിച്ച് പതിനെട്ടുതരം പയറ്റുകളും ഇരുപത്തിനാലു തരം വടികറക്കലുകള്‍, പതിനെട്ട് അടവുകള്‍, അറുപത്തിനാലുതരം ചുവടുകള്‍, അറുപത്തിനാലു തരം മുറകള്‍, അറുപത്തിനാലു തരം പൂട്ടുകള്‍ (ലോക്കുകള്‍), നൂറ്റിയെട്ട് മർമ്മങ്ങള്‍ എന്നിവ ഉൾപ്പെടുന്നതാണ് കളരിപ്പയറ്റ്. മുകളില്‍ സൂചിപ്പിച്ചത് ചെറിയ ഒരു വിവരണം മാത്രമാണ്.

ബുദ്ധമതക്കാരുടെ സംഭാവനയായ കളരിപ്പയറ്റിനെ വികൃതമാക്കി ലോകത്തിന്റെ മുന്നില്‍ കോമാളിത്വമായി അവതരിപ്പിച്ചു പോരുന്നുണ്ട്. കളരിപ്പയറ്റിന്റെ ചരിത്രത്തെ എത്രത്തോളം ചരിത്രത്തില്‍ നിന്നും പുറംതള്ളാന്‍ കഴിയുമെന്ന് ഇതിനെക്കുറിച്ച് ഗവേഷണം നടത്തി എഴുതിയ ചരിത്രകാരന്മാരുടെയും കളരിയാശാന്മാരുടെയും പുസ്തകങ്ങള്‍ പരിശോധിച്ചു നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയും.