Tue. Apr 23rd, 2024

ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള അധികാരത്തർക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് പരാമാധികാരിയെന്ന് തീർപ്പ് കൽപിച്ച് സുപ്രീം കോടതിയുടെ ചരിത്രവിധി. ലഫ്റ്റനന്റ് ഗവർണർക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനാകില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലെ മന്ത്രിസഭയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ.സിക്രി,​ എ.എം.ഖാൻവിൽക്കർ,​ ഡി.വൈ.ചന്ദ്രചൂഡ്,​ അശോക് ഭൂഷൺ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വ്യക്തമാക്കി.

സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നത് ലഫ്ഗവർണർ അനന്തമായി വൈകിപ്പിക്കരുത്. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ലഫ്.ഗവണർറുമായി ചർച്ച ചെയ്യണം. എന്നാൽ അവ നടപ്പിലാക്കാൻ ഗവർണറുടെ സമ്മതം വേണമെന്ന് അർത്ഥമില്ല. ജനാധിപത്യ സംവിധാനത്തിൽ അരാജകത്വം പാടില്ല. ഭൂമി, പൊലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളിൽ ലഫ്. ഗവർണർക്ക് തീരുമാനം എടുക്കാം. എന്നാൽ ഗവർണറുടെ അധികാരങ്ങൾ ലഫ്. ഗവർണർക്ക് ഇല്ല. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളണം. സംസ്ഥാന നിയമസഭകളുടെ അധികാരത്തിന് മേൽ കേന്ദ്രം കടന്നുകയറരുതെന്നും തെിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ജനപ്രതിനിധികൾക്കാണ് ജനങ്ങളോട് ബാദ്ധ്യതയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ലഫ്.ഗവർണർക്കാണ് പൂർണ അധികാരമെന്ന ഹൈക്കോടതി വിധിയോട് യോജിച്ച സുപ്രീം കോടതി,​ ലഫ്.ഗവർണർ യാന്ത്രികമായി പ്രവർത്തിക്കുകയോ മന്ത്രിസഭയുടെ തീരുമാനങ്ങളെ തുരങ്കം വയ്ക്കുകയോ ചെയ്യരുതെന്നും ഓർമിപ്പിച്ചു. സ്വതന്ത്രമായ അധികാരങ്ങൾ ലഫ്.ഗവർണർക്ക് ഇല്ലാത്തതിനാ. തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉടലെടുക്കുന്പോൾ പ്രത്യേക സാഹചര്യത്തിൽ പ്രശ്നം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാം. എന്നാലത് കീഴ്‌വഴക്കമാരുത്. മന്ത്രിസഭയും സർക്കാരുമായി ചേർന്ന് പോകുന്ന നിലപാടാണ് ലഫ്.ഗവർണർ സ്വീകരിക്കേണ്ടത്. സർക്കാരുമായുള്ള അഭിപ്രായഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ദീപക് മിശ്ര നിർദ്ദേശിച്ചു.

ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധി ഇങ്ങനെ ലഫ്. ഗവർണറുടെ അനുവാദം എല്ലാ കാര്യത്തിലും വേണ്ട. ദേശീയ താൽപര്യത്തിന് വിരുദ്ധമായി ഡൽഹി സർക്കാർ തീരുമാനമെടുത്താൽ കേന്ദ്രത്തിന് ഇടപെടാം. സംസ്ഥാനത്തിന്റെ അധികാരം മന്ത്രിസഭയിൽ നിഷിപ്തമാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിൽ താനല്ല, മന്ത്രിസഭയാണ് തീരുമാനം കൈക്കൊള്ളുന്നതെന്ന കാര്യം ലഫ്.ഗവർണർ മനസിലാക്കണം. ജനങ്ങളോട് ഉത്തരം പറയേണ്ടഹബാദ്ധ്യത മന്ത്രിസഭയ്ക്കാണ്. ഗവർണർക്ക് സ്വതന്ത്രാധികാരമൊന്നും നൽകിയിട്ടില്ല.

ജസ്റ്റിസ് അശോക് ഭൂഷൺ ന്റെ വിധി ഇങ്ങനെ ഈ കേസിൽ ഭരണഘടനയുടെ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞു കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷൺ തന്റെ വിധിന്യായം പുറപ്പെടുവിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഗവർണർ മാനിക്കണം. എല്ലാ തീരുമാനങ്ങൾക്കും ഗവർണറുടെ സമ്മതം വാങ്ങണമെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്നും ഭൂഷൺ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധി ജനാധിപത്യത്തിന്‍റെ വിജയമെന്ന്  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍  പ്രതികരിച്ചു.