Wednesday, August 10, 2022

Latest Posts

നാൻ പെറ്റ മകനേ… എൻ കിളിയേ… ആ അമ്മ അലമുറയിട്ട് കരയുന്നത് കേട്ടോ?

നിങ്ങൾ അഭിമന്യുവിന്റെ അമ്മയെ കണ്ടോ, തമിഴും മലയാളവും കൂടി കലർന്ന ഭാഷയിൽ പാതി ബോധത്തിൽ “നാൻ പെറ്റ മകനേ…എൻ കിളിയേ… ” എന്നവർ അലമുറയിട്ട് കരയുന്നത് കണ്ടോ, മുണ്ടിന്റെ കോന്തല കൊണ്ട് ഇടക്കിടെ കണ്ണ് തുട ക്കുകയും ഇടക്ക് നില മറന്ന് കരയുകയും ചെയ്യുന്ന അവന്റെ അച്ഛനേ കണ്ടോ? കൊല്ലാതെങ്കിലും ഇരുന്ന് കൂടായിരുന്നോ മലരോളേ,

ആ കുട്ടികൾ- അവന്റെ സഖാക്കൾ വിളിച്ച മുദ്രാവാക്യം ഓർമ വരുന്നു

“ആര് പറഞ്ഞു മരിച്ചെന്ന്…
രക്തസാക്ഷി മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളി ലൂടെ….”

അഭിമന്യുവിന്റെ ചലനമറ്റ മൃതദേഹം കണ്ട് സഹപാഠികൾക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഉള്ളിലെ വിങ്ങൽ മുദ്രാവാക്യമായി അവർ ഉറക്കെ വിളിച്ചു ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല. അഭിമന്യൂവിന് മരണമില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ ….നൂറുനൂറ് കണ്ഠങ്ങളിൽനിന്നുയർന്ന ആ മുദ്രവാക്യം വിളികൾക്കിടയിലുടെ അഭിമന്യു അവസാനമായി തന്റെ ക്യാമ്പസിലെത്തി. തന്നെ കാണാൻ അലമുറയോടെയെത്തിയ കൂട്ടുകാർക്ക് നടുവിൽ അവൻ കിടന്നു.

ഇടുക്കിയിലെ ആദിവാസി വിഭാഗത്തിൽ പെട്ട തോട്ടം തൊഴിലാളികൾ ആണ്, അധികമൊന്നും സ്വപ്നങ്ങൾ നെയ്യാൻ ത്രാണി ഇല്ലാത്തവരാണ്, ഹൈ സ്കൂൾ വിദ്യാഭ്യാസം പോലും ലക്ഷ്വറി ആയവരാണ്, അവിടെ നിന്ന് ആദ്യമായി കോളേജിൽ ഡിഗ്രീ പഠനത്തിന് എത്തിയവനാണ് ഇന്ന് നെഞ്ചിൻ വെട്ട്‌ കൊണ്ട് കിടക്കുന്നത്, മഹാരാജാസ് പോലെ ഒരു കോളേജിൽ എത്തിപ്പെടാൻ ആ കുഞ്ഞ് താണ്ടിയ ദൂരങ്ങൾ നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ, ദൂരെ കോളേജിൽ മകന്റെ ഭാവി സുരക്ഷിതം ആണെന്ന് കരുതി മുണ്ട് മുറുക്കി സപ്നങ്ങൾ നെയ്ത അച്ഛനെയും അമ്മയെയും നിങ്ങൾക്ക് കാണാൻ പറ്റുന്നുണ്ടോ കൈ രണ്ടും പിന്നിൽ കെട്ടി ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ പിടഞ്ഞു വീണപ്പോൾ ആ കുഞ്ഞ് അനുഭവിച്ച വേദന എന്താകും

മകന്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ചുള്ള മകന്റെ കരച്ചിൽ കണ്ടു നിന്നവർക്ക് നെഞ്ചു പൊള്ളുന്ന വേദനയായിരുന്നു. കാമ്പസ് ഫ്രണ്ടിന്റെ നരാധമന്മാർ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ അമ്മയുടെ കരച്ചിൽ മനുഷ്യത്വം അൽപ്പമെങ്കിലും അവശേഷിക്കുന്നവരുടെ നെഞ്ചിലാണ് ചെന്നുപതിച്ചത്. അഭിമന്യുവിന്റെ മരണത്തോടെ ആ കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്.

മകന്റെ തൊട്ടടുത്ത് ഉറക്കെ കരയാനാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പിതാവ്. അലമുറയിട്ടു കരയുന്ന അഭിമന്യുവിന്റെ മാതാവിനെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് അദ്ദേഹത്തിന് അറിവില്ലായിരുന്നു. ഇടയ്ക്കിടെ മുണ്ടുകൊണ്ട് കണ്ണുകൾ തുടക്കുകയും ഇടയ്ക്ക് നില മറന്ന് കരയുകയും ചെയ്യുന്നു. അവന്റെ ചിരിയും മുദ്രാവാക്യവും മുഴങ്ങിക്കേട്ടിരുന്ന മഹാരാജാസിൽ അവൻ അനക്കമറ്റു കിടക്കുകയാണ്. ഇത്രനാൾ ചങ്കിനുള്ളിൽ സൂക്ഷിച്ചിരുന്ന തന്റെ പ്രസ്ഥാനത്തിന്റെ കൊടി, കത്തി ആഴ്ന്നിറങ്ങിയ നെഞ്ചിനെ മൂടിക്കൊണ്ട് അവനെ പൊതിഞ്ഞിരിക്കുന്നു. മഹാരാജാസിലെ മൃതദേഹം പൊതു ദർശനത്തിന് വെച്ചപ്പോൾ വികാര നിർഭരമായ കാഴ്‌ച്ചകളായിരുന്നു എങ്ങും.

ക്യാമ്പസ് സംഘർഷം എന്ന് ചുരുക്കി നിങ്ങള് ആരെയാണ് സംരക്ഷിക്കുന്നത്, ആസൂത്രിതമായ കൊലപാതകം ആണ്, തീവ്രവാദി കൂട്ടങ്ങൾ ആണ് –എൻഡിഎഫ് പോപ്പുലർ ഫ്രന്റ് എന്ന് പല പേരിൽ വന്നാലും മുഖം ഒന്നാണ്,

തൊടുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ടിയ പോപ്പുലർ ഫ്രണ്ടുകാരുടെ കൊച്ചനിയന്മാർ; കലാലയങ്ങളെ സംഘർഷത്തിലാക്കുന്ന ഒട്ടും ഫ്രണ്ട്‌ലിയല്ലാത്ത സംഘടന..! ലിബറൽ നിലപാടുകാരെന്ന് അവകാശപ്പെടുമ്പോഴും പ്രവർത്തനം തീവ്ര ആശയക്കാരായ മുസ്ലിം വിദ്യാർത്ഥികളെ ഒരുമിപ്പിച്ചു കൊണ്ട്; വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനം വളർത്താൻ സ്‌കൂൾ യൂണിഫോം പോലും വിവാദമാക്കിയ ചരിത്രം: കെ എസ് യു ക്ഷീണിച്ചപ്പോൾ കാമ്പസുകളിൽ വളർന്നത് അഭിമന്യുവിന്റെ കൊലയാളികളായ കാമ്പസ് ഫ്രണ്ടുകാർ

എല്ലാവരേയും ഒരുപോലെ സ്നേഹിച്ചിരുന്ന നേതാവിനെയാണ് ക്രൂരമായി അക്രമികൾ കൊലപ്പെടുത്തുകയുണ്ടായത്. ഏറെ പ്രീയപ്പെട്ട തങ്ങളുടെ സഹോദരനെയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നതെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പറയുന്നു. പൊതു ദർശനത്തിന് വച്ചിരിക്കുന്ന അഭിമന്യുവിന്റെ മൃതദേഹം ഉച്ചക്ക് ശേഷം ജന്മനാടായ ഇടുക്കി വട്ടവടയിലേയ്ക്ക് കൊണ്ടുപോയി. തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയാണ് അഭിമന്യുവിനെ കൊലചെയ്തത്.

ഒരു കുടുംബത്തിന്റെ നെഞ്ചിലേക്ക് വാൾതല കയറ്റി ഇറക്കാൻ ഒരു നിമിഷം മതിയായിരുന്നൂ. ഇനി അവനില്ല, അമ്മയുടെ ആ രാസാ മടങ്ങുകയാണ് നിറയെ സ്വപ്നങ്ങൾ ബാക്കിയാക്കി.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.