Fri. Apr 19th, 2024

നിലവിലെ ചാമ്പ്യൻമാരെ അട്ടിമറിയിലൂടെ തകർത്ത മെക്സിക്കോയ്ക്ക് ദക്ഷിണ കൊറിയയോട് ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകർപ്പൻ ജയം. കാർലോസ് വേലയുടെയും ഹാവിയർ ഹെർണാണ്ടസിന്റെയും ഗോളിന്റെ കരുത്തിലാണ് മെക്സിക്കോ ദക്ഷിണ കൊറിയയെ തറപറ്റിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ ശൈലി കൈവിടാതെ കളിച്ച മെക്സിക്കോ കൊറിയൻ പ്രതിരോധ നിരയെ തകർക്കുകയായിരുന്നു. കൊറിയൻ താരങ്ങൾക്ക് അനുകൂലമായ അവസരങ്ങൾ പാഴാക്കിയതും മെക്സിക്കോയ്ക്ക് വിജയത്തിലേക്കുള്ള പാത തുറന്നു കൊടുത്തു.

26മത്തെ മിനിറ്റിൽ വന്നു വീണ പെനാൽറ്റി മുതലാക്കിയാണ് മെക്സിക്കോ ആദ്യ ഗോൾ ലീഡ് ചെയ്തത്. 66ാം മിനിറ്റിൽ സ്ട്രൈക്കർ ഹാവിയർ ഹെർണാണ്ടസിന് ലഭിച്ച പാസ് മനോഹരമായി പോസ്റ്റിലേക്ക് ഫിനിഷ് ചെയ്താണ് മെക്സിക്കോ രണ്ടാം ഗോളും സ്വന്തമാക്കിയത്.

കാർലോസ് വേല പെനാൽറ്റി പാഴാക്കാതെ ബോൾ വലയിലെത്തിച്ചതോടെയാണ് കൊറിയൻ താരങ്ങൾ സമ്മർദ്ദത്തിലായത്. ദക്ഷിണ കൊറിയൻ ബോക്സിൽ വച്ച് ഹെർണാണ്ടസിന്റെ മുന്നേറ്റം തടയുന്നതിനിടെ യാംഗ് ഹ്യൂന്റെ കൈയിൽ പന്ത് തട്ടുകയായിരുന്നു. തുടർന്ന് വിധിച്ച പെനാൽറ്റിയാണ് മെക്സിക്കോ പാഴാക്കാതെ വലയിലെത്തിച്ചത്. അതേസമയം, ദക്ഷിണ കൊറിയയ്ക്ക് വേണ്ടി ഇഞ്ചുറി ടൈമിൽ എച്ച്.എം സൺ ആദ്യ ഗോളടിച്ചു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913