Thursday, August 11, 2022

Latest Posts

ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന കുളത്തിലിറങ്ങിയ ദളിത് കുട്ടികളെ നഗ്നരാക്കി മർദ്ദിച്ചു

ഉയർന്ന ജാതിക്കാർ മാത്രം ഉപയോഗിക്കുന്ന കുളത്തിലിറങ്ങിയ ദളിത് കുട്ടികളെ നഗ്നരാക്കി മർദ്ദിച്ച. മഹാരാഷ്ട്രയിലെ വാക്കഡി ഗ്രാമത്തിലാണ് സംഭവം. കുട്ടികളെ ബെൽറ്റ് കൊണ്ടും വടി കൊണ്ടും തല്ലുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ ഇടപെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. തന്റെ ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഈ കുട്ടികൾ ചെയ്ത ഒരേയൊരു കുറ്റം ഒരു സ്വർണ കുളത്തിൽ ഇറങ്ങി എന്നതാണ്. മനുഷ്യത്വം പോലും അതിന്റെ മാനം കാക്കാനായി ഇവിടെ പാടുപെടുകയാണ്. ആർ.എസ്.എസും ബി.ജെ.പിയും പരത്തുന്ന വിഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ചരിത്രം നമ്മോടു പൊറുക്കില്ല രാഹുൽ ഗാന്ധി പ്രതികരിച്ചു.

കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം സോഷ്യൽ മീഡിയയിലൂടെയാണ് പുറംലോകമറിഞ്ഞത്. കുട്ടികളുടെ വസ്ത്രം ബലമായി ഊരിയശേഷം തല്ലിച്ചതച്ച് പൊതുനിരത്തിലൂടെ നടത്തുകയായിരുന്നു. മുന്നിൽ കുട്ടികളെ നടത്തിച്ച് അക്രമികൾ പിറകിൽ നിന്ന് വടികൊണ്ടും ബെൽറ്റുകൊണ്ടും മർദ്ദിക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.