പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ്കുമാര് മര്‍ദിച്ചതായി പരാതി. വാഹനത്തിന് സൈഡ് കൊടുത്തിലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്കുമാര് മര്‍ദിച്ചതായി പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഗണേഷ്കുമാറും െ്രെഡവറും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണന് പറഞ്ഞു. അഞ്ചലില്‍ അഗസ്ത്യകോടായിരുന്നു സംഭവം. ഒരു വാഹനത്തിനു മാത്രം കടന്നു പോകുവാന്‍ സാധിക്കുന്ന റോഡില്‍വച്ച് എംഎല്‍എക്ക് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് മര്‍ദനം. എംഎല്‍എയുടെ മര്‍ദനത്തില്‍ പരിക്കേറ്റ അനന്തകൃഷ്ണന് ആശുപത്രിയിലാണ്.
ഇന്ന് ഉച്ചക്കുശേഷമാണ് സംഭവം. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണവീട്ടിലേക്ക് പൊകുകയായിരുന്നു എംഎല്‍എ കെബി ഗണേഷ്കുമാര്. ഈ സമയം മരണവീട്ടില്‍ നിന്ന് അമ്മയ്ക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്ന എന്നെ തന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് എംഎല്‍എയായ കെബി ഗണേഷ്കുമാര് മര്‍ദ്ദിച്ചെന്നും ഇതിന് പിന്നാലെ എംഎല്‍എയുടെ കാര്‍ ഓടിച്ചിരുന്നയാളും തന്നെ മര്‍ദ്ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
കാറില്‍ തനിക്കൊപ്പമുണ്ടായിരുന്ന അമ്മയുടെ മുന്നിലിട്ടായിരുന്നു ഗണേഷ്കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അനന്തകൃഷ്ണന്.