Thursday, August 11, 2022

Latest Posts

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ആശുപത്രിയില്‍

മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആശുപത്രിയില്‍. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അസുഖബാധിതനായി ഏറെക്കാലമായി പൊതുവേദികളില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ് വാജ്പേയി. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഇന്ത്യയിലെ ആദ്യ ബിജെപി പ്രധാനമന്ത്രിയാണ് വാജ്പേയി. 2009 ലാണ് അദ്ദേഹത്തിന് സ്ട്രാക്ക് വന്നത്. ഇതേതുടര്‍ന്ന് ശരീരം തളര്‍ന്ന അദ്ദേഹത്തിന് സംസാരിക്കാന്‍ പോലും സാധിക്കില്ല. ഇതിനൊപ്പം അദ്ദേഹത്തെ അള്‍ഷിമേഴ്സും ഗുരുതരമായി അലട്ടുന്നുണ്ട്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.