Thursday, August 11, 2022

Latest Posts

രാജ്യസഭാ സീറ്റ് മാണിക്ക്; രാഹുൽ ഗാന്ധിയുടെ അനുമതി ; കടുത്ത വിമർശനവുമായി നേതാക്കൾ

പി.ജെ. കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം)ന് നൽകാൻ തീരുമാനം. സീറ്റ് കെെമാറ്റത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അനുവാദം നൽകി. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ എന്നിവർ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

പ്രത്യേക കേസായി പരിഗണിച്ചാണ് കേരളാ കോൺഗ്രസിന് ഇത്തവണ സീറ്റ് നൽകാൻ തീരുമാനിച്ചതെന്ന് ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി. ഇതു സംബന്ധിച്ച അന്തിമ തീരുമാനം നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ അറിയിക്കുമെന്നും എം.എം ഹസൻ വ്യക്തമാക്കി. കോട്ടയം ലോക്സഭാ മണ്ഡലത്തിലും കേരളാ കോൺഗ്രസ്(എം) തന്നെ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫിനെ കൂടുതൽ ശക്തമാക്കി ഇടതുപക്ഷ സർക്കാരിനെയും ബി.ജെ.പിക്കെതിരെയും ഒറ്റക്കെട്ടായി പോരാടാനാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ തീരുമാനിച്ചതെന്നും അല്ലാതെ ആരുടെയും സമ്മർദ്ദത്തിന്റെ ഭാഗമായിട്ടല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ലീഗിന്റെ സമ്മർദ്ദമാണ് സീറ്റ് മാണിക്ക് കൊടുക്കാൻ തയ്യാറായതെന്ന വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യ ശക്തികളുടെ ഏകീകരണമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യസഭാ സീറ്റ് മാണിക്ക് കൊടുക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി വി.എം സുധീരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസിനെ ദുർബലമാക്കിയല്ല മുന്നണിയെ ശക്തിപ്പെടുത്തേണ്ടതെന്ന് സുധീരൻ വിമർശിച്ചപ്പോൾ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ അവസ്ഥയാണിതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.