Thursday, August 11, 2022

Latest Posts

സംവരണവിഷയത്തിൽ ഇടതുപക്ഷം നടപ്പിലാക്കാൻ ശ്രമിക്കുന്നത്, ആര്‍.എസ്.എസ് അജണ്ട: സണ്ണി എം കപീക്കാട്

എന്‍.എസ്.എസിനു മുന്നില്‍ ഒച്ചാനിച്ച് നില്ക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് സണ്ണി എം കപീക്കാട്. സംവരണത്തിന്റെ അടിസ്ഥാന തത്വത്തെ തന്നെ അട്ടിമറിക്കുന്ന ഒരു കുറ്റകൃത്യത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രിയും കൂട്ടരും ഇടപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനക്ക് ഗുരുതരമായ വെല്ലുവിളി വലതുപക്ഷ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഉണ്ടാവുന്ന കാലഘട്ടത്തില്‍, ഇടതുപക്ഷവും പുരോഗമനകാരികളുമാണെന്ന് പറയുന്നവരും ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം.

അതുകൊണ്ട് തന്നെ ആ സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി അര്‍ഹനല്ല. മോദിയും ഇവരും തമ്മില്‍ എന്താണ് വ്യത്യാസം? വളരെ വ്യാപകമായ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കും എന്നതില്‍ സംശയമില്ല. ന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളെ പോലും റദ്ദ് ചെയ്യാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്, അതിലൂടെ അവര്‍ നടപ്പാക്കുന്നത് ആര്‍.എസ്.എസിന്റെ അജണ്ടയാണ്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ അതിനെതിരെ സുശക്തമായ പ്രതിഷേധങ്ങള്‍ നടത്തും എന്നതില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് സണ്ണി എം കപീക്കാട് പറഞ്ഞു.

സാമ്പത്തിക സംവരണവുമായി മുന്നോട്ട് പോവാന്‍ തയ്യാറെടുക്കുന്ന ഇടത് സര്‍ക്കാരിനെതിരെ ദളിത് ന്യൂനപക്ഷ സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുന്നു.ഹിന്ദുസമുദായ സംഘടനകളുമായി നടത്തിയ ചര്‍ച്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണജനകമാണെന്നും, സംവരണ വിഷയത്തില്‍ ഇടത് സര്‍ക്കാറിന്റെ നയം വ്യക്തമാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചത്.

ദേവസ്വം ബോര്‍ഡ് വിഷയത്തില്‍ വിവാദം വന്നപ്പോള്‍ തന്നെ, ഇത് സമൂഹ്യനീതിക്കും ഭരണഘടനാതത്വത്തിനും എതിരാണെന്ന് കാണിച്ച് കൊണ്ട് കേരളത്തിലെ സംവരണീയ സമുദായങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും എന്‍.എസ്.എസിനു മുന്നില്‍ ഒച്ചാനിച്ച് നില്ക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് സണ്ണി എം കപീക്കാട് ആവശ്യപ്പെട്ടു.

സംവരണാവകാശത്തിന് ഭരണഘടനാപരമായി അവകാശമില്ലാത്ത മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ലഭ്യമാക്കണം എന്നാണ് എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ നിലപാട്. ഇതിനായി ഉടന്‍ തന്നെ ഭരണഘടനാ ഭേദഗതിക്ക് ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിലവില്‍ ഭരണഘടനപരമായി നല്‍കി വരുന്ന സംവരണം സംരക്ഷിച്ചു കൊണ്ടായിരിക്കും പുതിയ നടപടികള്‍ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഈ നീക്കത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാണ് ‘സംവരണം’ എന്ന ആശയം തന്നെ അട്ടിമറിക്കുന്ന നീക്കം ഭരണഘടനാവിരുദ്ധമാണെന്നാണ് ദളിത്-അംബേദ്കറൈറ്റ് സംഘടനകള്‍ ഉന്നയിക്കുന്ന വാദം.

സംസ്ഥാന ഗവണ്മെന്റിന്റെ കീഴിലുള്ള ദേവസ്വം ബോര്‍ഡില്‍ നേരത്തെ തന്നെ സാമ്പത്തിക സംവരണം നടപ്പില്‍ വരുത്താനുള്ള വിവാദ നീക്കം കേരള ഗവണ്മെന്റ് നടത്തിയിരുന്നു. ഈ നീക്കം വൈകുന്നു എന്നാരോപിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവന നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ്മുഖ്യമന്ത്രിയുടെ ഓഫീസ് ഈ വിഷയത്തില്‍ പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.