Thursday, August 11, 2022

Latest Posts

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷൈനോജ് വെട്ടേറ്റ് മരിച്ചത് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് ഒരു മണിക്കൂര്‍ തികയും മുമ്പ്

മാഹിയില്‍ ആര്‍എസ്എസ് മാർക്സിസ്റ്റ് പ്രവര്‍ത്തകർ തമ്മിൽ വെട്ടി മരിക്കുന്നു.സിപിഎം നേതാവിന്റെ കൊലപാതകത്തിന് ഒരു മണിക്കൂറിന് ശേഷം തിരിച്ചും വെട്ട്. പോസ്റ്ററൊട്ടിക്കുകയോ ലഖുലേഖ വിതരണം ചെയ്യുകയോ സമരം ചെയ്യുകയോ ചെയ്യുന്നവരൊക്ക തീവ്രവാദികളും ഇവരൊക്കെ ജനാധിപത്യ പാർട്ടികളും എന്നതാണ് വിചിത്രം.

ന്യൂമാഹിയിലെ ഷൈനോജ് എന്നയാള്‍ക്കാണ് വെട്ടേറ്റ് മരിച്ചത്. സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തിനെ ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തി ഒരു മണിക്കൂര്‍ തികയും മുമ്പാണ് വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്. മുഖത്തും കൈക്കും വെട്ടേറ്റ ഷൈനോദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, മാഹിയില്‍ സിപിഎം നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎം ഹര്‍ത്താല്‍ നടത്തും. സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും സി.പി.എമ്മിന്റെ മുന്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന ബാബു കണ്ണിപൊയില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പള്ളൂരില്‍വെച്ചാണ് ആക്രമണമുണ്ടായത്. ബാബുവിനെ കൊന്നത് ആര്‍ എസ് എസ് ക്രിമിനലുകളെന്ന് സിപിഎം ആരോപിച്ചു

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.