Thu. Apr 25th, 2024

സിപിഎം നേതവ് ഇ പി ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ പരാതിയുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. പാരിസ്ഥിതിക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരിഷത്ത് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്.

ജയ്‌സണിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് കണ്ണൂരിലെ മൊറാഴയില്‍ ആയൂര്‍ വേദ ആശുപത്രിയും റിസോര്‍ട്ടും ഉയരുന്നത്. മൊറാഴയിലെ ഉടുപ്പു കുന്നിലെ പത്തേക്കര്‍ കുന്നിടിച്ചാണ് റിസോര്‍ട്ട് നിര്‍മ്മാണം നടക്കുന്നത്. റിസോര്‍ട്ടിന് വേണ്ടി അനുമതി നല്‍കിയത് പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന സിപിഎം ആന്തൂര്‍ നഗരസഭയാണ്. 2016-ലാണ് റിസോര്‍ട്ട് നിയമനത്തിന് അനുമതി ലഭിച്ചത്.