Thu. Apr 25th, 2024

മുൻ മന്ത്രി സി.ദിവാകരനെ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയത് ഏകകണ്ഠമായ തീരുമാനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ദിവാകരനെ നീക്കിയതിൽ വിഭാഗീയത ഇല്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന പാനലിൽ 20 ശതമാനം പുതുമുഖങ്ങളായിരിക്കണമെന്ന് പാർട്ടിയുടെ ചട്ടമുണ്ട്. അത് പ്രകാരമാണ് ഇപ്പോഴത്തെ തീരുമാനം. പാർട്ടി കോൺഗ്രസ് അംഗീകരിച്ച പട്ടികയിൽ ഇനി മാറ്റമുണ്ടാകില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

സി.ദിവകാരനെ കൂടാതെ സി.എൻ.ചന്ദ്രൻ,​ സത്യൻ മൊകേരി,​ കമലാ സദാനന്ദൻ, സി.എൻ.ജയദേവൻ എന്നിവരേയും ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയിരുന്നു.