Thursday, August 11, 2022

Latest Posts

ലിഗയുടെ പേരില്‍ പണപ്പിരിവ്, സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരേ അന്വേഷണം.

മരിച്ച വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരേ കേസ്. കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി. ലോക് നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ലിഗയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരിൽ അശ്വതി ജ്വാല 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് ആരോപണം. ഡി.ജി.പിക്ക് ലഭിച്ച പരാതി ഐ.ജി മനോജ് എബ്രഹാമിന് കൈമാറി.അതേസമയം, ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് അശ്വതി ജ്വാല പ്രതികരിച്ചു. ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവരെ തിരഞ്ഞിറങ്ങിയത്. അഞ്ച് വർഷത്തെ പൊതുജീവിതത്തിനിടയിൽ ഒരു കളങ്കവും ഇതുവരെ കേൾപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണത്തെ ഭയക്കുന്നില്ല. ഏത് അന്വേഷണത്തെയും നേരിടുമെന്നും അശ്വതി പറഞ്ഞു.

ലിഗയുടെ മരണത്തിന് ശേഷം താന്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അനുവാദം നൽകിയില്ലെന്ന് അശ്വതി ആരോപിച്ചിരുന്നു. അശ്വതി സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെയാണ് അശ്വതിക്കെതിരെ കേസെടുത്തത്

പരാതിയില്‍ ലിഗയുടെ ബന്ധുക്കളെ സഹായിക്കണമെന്ന പേരില്‍ 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് ആരോപണം. അടുത്തിടെ കോവളം പൂങ്കുളത്ത് 5 ഏക്കര്‍ ഭൂമിയ്ക്ക് അഡ്വാന്‍സ് നല്‍കിയതിന്റെ ഉറവിടവും കൂടുതല്‍ സംശയം സൃഷ്ടിക്കുന്നതായും പറയുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.