Sunday, September 26, 2021

Latest Posts

നേഴ്‌സുമാരുടെ ശമ്പള വർദ്ധനവ് സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയിലേക്ക്

സംസ്ഥാനത്തെ നേഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയിലേക്ക്. നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ശമ്പളം കൊടുക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍. ഉത്തരവ് നടപ്പിലാക്കിയാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.

ഉത്തരവ് നടപ്പിലാക്കിയാല്‍ ചികിത്സാ ചെലവ് 120 ശതമാനം കൂടുമെന്നാണ് മാനേജ്‌മെന്റുകളുടെ പുതിയ വാദം. കൊച്ചിയില്‍ ചേര്‍ന്ന കൂടിയാലോചന യോഗത്തിന് ശേഷമാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്.

നേഴ്‌സുമാരുടെ കുറഞ്ഞ വേതനം 20,000 രൂപ ആക്കിക്കൊണ്ട് തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നേഴ്‌സുമാര്‍ക്കാണ് കുറഞ്ഞ വേതനം 20,000 രൂപ ലഭിക്കുക. കിടക്കയുടെ എണ്ണത്തിന് അനുസരിച്ച് ശമ്പളത്തില്‍ ആനുപാതിക വര്‍ധനവുണ്ടാകും. 200ന് മുകളില്‍ കിടക്കകളുള്ള ആശുപത്രിയിലെ നേഴ്‌സുമാര്‍ക്ക് 32400 രൂപയാണ് പരമാവധി ശമ്പളം.

ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് ആരംഭിക്കാനിരിക്കെയാണ് തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.