Tue. Apr 23rd, 2024

ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. അഭിഭാഷകന്‍ കൂടിയായ കെ.പി പ്രേം ആനന്ദാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രേം ആനന്ദിനെ റിമാൻഡ് ചെയ്തു .

തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ് ട്രെയിനില്‍ ബെര്‍ത്തില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ രക്ഷിതാക്കള്‍ ഉണര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഈറോഡ് പൊലീസ് പ്രേം ആനന്ദിനെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു.