Thursday, August 11, 2022

Latest Posts

വെജിറ്റേറിയനിസം അഥവാ മറുവഴി ജാതി: ഡോ.സി. വിശ്വനാഥൻ

മറ്റ് ജീവികളുടെ ശവശരീരം ദഹിപ്പിക്കുവാനുള്ള സ്ഥലമാകരുത് നമ്മുടെ വയർ മനസ്സും വായും നിറഞ്ഞ് കഴിക്കുന്നത് മാത്രമേ ശരീരത്തിൽ പിടിക്കാറുള്ളുവെന്ന് പൂർവ്വികർ പറയാറുണ്ട്. എന്നാൽ മാംസാഹാരം പൂർണമായും ഒഴിവാക്കി തികച്ചും സസ്യഭുക്കായി ജീവിച്ച് നോക്കൂ… ജീവിതം ഒരുപാട് മാറും. മാറ്റങ്ങൾ ആഗ്രഹിക്കാത്തവരില്ലല്ലോ? എങ്കിൽ പരീക്ഷിച്ച് നോക്കിക്കൊളൂ പച്ചയായ ജീവിതം.

മറ്റു ജീവികളുടെ പാൽ കുടിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. മാറേണ്ട രീതിയാണിത്, ഇതിനെല്ലാം തടയിടുന്ന ജീവിതരീതിയാണ് വീഗനിസം. സസ്യാഹാരം മാത്രം കഴിക്കുന്നതിനെ വെജിറ്റേറിയനിസം എന്നാണ് പറയുക. വീഗനിസം എന്നാൽ വെജിറ്റേറിയൻ ആവുക എന്നതിനപ്പുറം പാലും വെണ്ണയും തോൽ ഉൽപന്നങ്ങളും അടക്കം മൃഗങ്ങളുമായി ബന്ധപ്പെട്ട ഒന്നും ഉപയോഗിക്കാതെയുള്ള ജീവിത രീതിയാണ്.ഇന്റർനാഷണൽ വെജിറ്റേറിയൻ ആയിട്ട് ഒക്ടോബർ ; ഒന്ന് ആചരിക്കുന്നുമുണ്ട്.

അന്താരാഷ്ട്ര വേദികളിൽപ്പോലും ഇന്ത്യ വെജിറ്റേറിയന്മാരുടെ നാടാണെന്ന് വ്യാജ പ്രചാരണം ഉണ്ടാക്കാൻ മോദിയും പരിവാറും വെജിറ്റേറിയനിസം പ്രചരിപ്പിക്കുകയും വെജിറ്റേറിയൻ ദിനം ആചരിക്കുകയും ചെയ്യുന്നുണ്ട്.മധ്യപ്രദേശ്, ഗുജറാത്ത്,ഛത്തീസ്ഗട്ട് യു പി. തുടങ്ങിയ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം ടെക്സ്റ്റ് ബുക്കുകളിൽ പച്ചക്കറി മാഹാത്മ്യവും ഒപ്പം നോൺ വെജിറ്റേറിയൻ വിഭവങ്ങളുടെ ദൂഷ്യ വശങ്ങളും അപകടങ്ങളും എല്ലാം ഊതി വീർപ്പിച്ചു സംഘ പരിവാർ അവരുടെ വിചാര കേന്ദ്രങ്ങളിൽ ചുട്ടെടുത്ത കൽപ്പിത കഥകൾ പ്രചരിപ്പിക്കുന്നുണ്ട്.

വെജിറ്റേറിയനിസം ഇന്ത്യയിൽ ഒരിക്കലും ജാതിമുക്തമായ വെറും ശുദ്ധ ഭക്ഷണശീലമല്ല. യൂറോപ്പിൽ വീഗൻ എന്നും അല്ലാത്തവൻ എന്നും പറയുമ്പോഴുള്ള അർത്ഥമല്ല ഇന്ത്യയിൽ. സസ്യഭുക്കിന് മേൽജാതിക്കാരനെന്നും മാംസഭുക്കിന് കീഴ് ജാതിക്കാരനെന്നും ഒരു ധ്വനി എന്നും ഉണ്ട്. അതിനാൽ തന്നെ ജാതിയാൽ നിർണയിതമായ വിരുദ്ധ ധ്രുവങ്ങളിലെ നമ്മളിരുവരും എന്നു തന്നെയാണ് അസാധാരണമാംവിധം വെജിറ്റേറിയനായ എന്നെ പിന്തുണയ്ക്കുന്ന മീൻകാരി എന്നതിലൂടെ ശശി തരൂർ പറയുന്നത്.

സാമൂഹ്യ അധികാര ശ്രേണിയിലെ ശശി തരൂരിൻറെ നിലയിലുള്ള ഒരാൾ ചന്തയിൽ മീൻ വില്ക്കുന്ന സ്ത്രീയുടെ നിലയിലുള്ള ഒരാളോട് ഇത് നടത്തുമ്പോൾ ജാതിപരമായ പ്രസ്താവനയാണ്. അത് മനസ്സിലാവാത്തവർ ഇന്ത്യയിൽ ജാതി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിക്കാത്തവരാണ്, അല്ലെങ്കിൽ ഈ യാഥാർത്ഥ്യത്തിനു മുന്നിൽ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണ്.

ഇത്തരം വിപ്ലവ…. പ്ലവങ്ങൾക്കെതിരെ വെജിറ്റേറിയനിസത്തിന്റെ നാനാർത്ഥങ്ങൾ തുറന്നുകാട്ടുകയാണ് ഡോ.സി വിശ്വനാഥൻ (വീഡിയോ )

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.