Sat. Apr 20th, 2024

അംബേദ്കര്‍ പ്രതിമയ്ക്ക് നേരെയുള്ള ആക്രമങ്ങള്‍ രാജ്യത്ത് വീണ്ടും തുടരുന്നു. ഭോപ്പാലിലെ സത്‌നയിലെ അംബേദ്ക്കര്‍ പ്രതിമയുടെ തല അക്രമികള്‍ വെട്ടിമാറ്റുകയും ബിന്ദ്സ് കേരിയ ഗ്രാമത്തിലെ അംബേദ്ക്കര്‍ പ്രതിയ തകര്‍ക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ അക്രമം നടന്നതിനു പിന്നാലെയാണ് ഇന്ന് മധ്യപ്രദേശില്‍ രണ്ടിടത്തായി അംബേദ്കര്‍ പ്രതിമകള്‍ തകര്‍ത്തത്.

പ്രതിമയുടെ തലവെട്ടിയ സത്നയില്‍ പ്രതിമയ്ക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനിന്നിരുന്നു. അംബേദ്കറിന്റെ പ്രതിമയ്ക്ക് മതില്‍ സ്ഥാപിക്കണം എന്ന് ദളിത് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മതില്‍ നിര്‍മിക്കുന്നതിനെ ചിലര്‍ തടഞ്ഞു. ഇതിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാവുകയും പൊലീസ് അത് തടയുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് പ്രതിമ നശിപ്പിച്ചതെന്ന് ദളിതര്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.