Sunday, September 26, 2021

Latest Posts

വത്തക്ക ന്യൂനപക്ഷാവകാശം ആണെന്ന്..‘വത്തക്ക’മാഷിന് പിന്തുണയുമായി യൂത്ത്‌ലീഗ്

വത്തക്ക ന്യൂനപക്ഷാവകാശം? ന്യൂനപക്ഷ വേട്ട സര്‍ക്കാര്‍ അവസാനിപ്പിക്കണം’. ‘വത്തക്ക’മാഷിന് പിന്തുണയുമായി യൂത്ത്‌ലീഗ്. കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം. 

വിവാദ പ്രസ്താവന നടത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ പോലീസ് കേസെടുത്ത നടപടിയില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമാനമായ ആരോപണങ്ങള്‍ മുന്‍പ് പലര്‍ക്കുമെതിരെ ഉയര്‍ന്നപ്പോള്‍ കേസെടുക്കാതിരിക്കുകയും ജൗഹറിനെതിരെ മാത്രം കേസെടുത്തത് ഇരട്ടനീതിയാണെന്നും യൂത്ത്‌ലീഗ് ആരോപിച്ചു.

സംഘപരിവാറിനെ തോല്‍പ്പിക്കും വിധം മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി പി.കെ ഫിറോസും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നേരത്തെ ‘വത്തക്ക’ പരമാര്‍ശം നടത്തിയ ഈ അധ്യാപകനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് രംഗത്തെത്തിയത് ലീഗില്‍ തന്നെ വലിയ ചര്‍ച്ചയാവുകയും സമസ്ത രംഗത്തെത്തുകയും ചെയ്തിരുന്നു.

ജാമ്യമില്ലാ വകുപ്പ്പ്രകാരം കൊടുവള്ളി പോലീസാണ് കേസെടുത്തത്. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജവഹര്‍ മുനവറിനെതിരെ പരാതി നല്‍കിയത്. സത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്. വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നേരത്തെ ഈ അധ്യാപകന്‍ അവധിയില്‍ പോകാന്‍ തീരുമാനിച്ചിരുന്നു. ഈ മാസം 28 വരെയാണ് അധ്യാപകനായ ജവഹര്‍ മുനവര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.

പുതിയ തലമുറയിലെ യുവതീ-യുവാക്കളുടെ മുടിയെയും വസ്ത്രധാരണരീതിയെയും വിമര്‍ശിക്കുമ്പോഴാണ് നരിക്കുനിക്കടുത്ത് എളേറ്റില്‍ നടത്തിയ പ്രസംഗത്തിനിടെ അധ്യാപകന്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.