Wed. Apr 24th, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ വന്ന ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിക്കു ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ നടന്ന റേപ് റോക്കോ പ്രചാരണത്തില്‍ പൊതുജനങ്ങള്‍ എഴുതിയ കത്ത് നല്‍കുന്നതിനു വേണ്ടിയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എത്തിയത്. സ്വാതി മാലിവാളിന്റെ കൂടെ വനിതാ കമ്മീഷന്‍ അംഗങ്ങളും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനായി എത്തിയിരുന്നു.

5.55 ലക്ഷം കത്തുകളാണ് സ്വാതി മാലിവാളിന്റെ നേതൃത്വത്തില്‍ കൊണ്ടു വന്നത്. ആ വിവരം മുന്‍കൂട്ടി പോലീസിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ടായിരുന്നു.എന്തുകൊണ്ടാണ് പോലീസ് ഇങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്ന് എഎപി മീഡിയ കോഡിനേ്റ്റര്‍ വദന സിംഗ് പറഞ്ഞു.