Tue. Apr 16th, 2024

മനോരമ മുന്‍പേജില്‍ നുണ എഴുതി വിട്ടിരിക്കുന്നു. ചീഫ് സെക്രട്ടറി ശ്രീലേഖയോട് വിശദീകരണം തേടിയെന്ന വാര്‍ത്ത ശുദ്ധ നുണയാണ്.എന്നുമാത്രമല്ല പൊങ്കാല ദിവസം രാവിലെ ഫ്രണ്ട് പേജിൽ പ്രസിദ്ധീകരിച്ച ഈ വാർത്ത പെയ്ഡ് ന്യൂസ് ആണ്.

മലയാള മനോരമയുടെ ചീഫ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയാണോ അതോ ആറ്റുകാലിലെ പൊങ്കാല കുത്തിയോടിക്കൽ തുടങ്ങിയ കലാപരിപാടികൾക്കുള്ള എൽസി മെമ്പർ മണ്ഡലം കമ്മറ്റി മെമ്പർ തുടങ്ങിയവരുൾപ്പെട്ട ആഘോഷകമ്മറ്റി ചീഫ് സെക്രട്ടറിമാർ വല്ലവരും ആണോ എന്നും അറിയില്ല.

ശ്രീലേഖയോട് ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചെന്ന വാര്‍ത്തയുടെ ഉറവിടം ചീഫ് സെക്രട്ടറിക്കും ശ്രീലേഖക്കും അറിയില്ല! എന്നത് പോകട്ടെ മനോരമയുടെ ഓഫിസിൽ വിളിച്ചിട്ടും അറിയില്ല. പഴയ സർക്കാരിനെ പറ്റി വെള്ളാപ്പള്ളി നടേശൻ പറഞ്ഞ എംപി ത്രീ (മാർത്തോമാ സഭ +മുത്തൂറ്റ് ഗ്രൂപ് +മലയാള മനോരമ =എംപി ത്രീ) ഭരണത്തിന്റെ ഹാങ്ങ് ഓവറിൽ നിന്ന് മനോരമ മാറിയിട്ടില്ലെന്നു തോന്നുന്നു.

തിരുവനന്ത പുരത്തെ ഒരു സ്വകാര്യ ക്ഷേത്രത്തിൽ നടക്കുന്ന നിയമലംഘനത്തെക്കുറിച്ചു രണ്ടു തവണ പരാതി നൽകിയിട്ടും നടപടിസ്വീകരിക്കാതിരുന്നപ്പോൾ അതേക്കുറിച്ചു ബ്ലോഗ് എഴുതിയാൽ അത് വായിച്ചുനോക്കുന്ന ചീഫ് സെക്രട്ടറിക്ക് കാര്യം ബോധ്യമാവുകയും ആരോടാണ് ഇക്കാര്യത്തിൽ വിശദീകരണമാരായേണ്ടതെന്ന് മനസിലാക്കുകയും ചെയ്യുമല്ലോ?

സ്വന്തം ക്യാന്റീനിലോ ഓഫീസിൽ സ്റ്റാഫോ ബീഫ് കൊണ്ടുവരരുതെന്നു കർശന നിർദ്ദേശമുള്ള മറ്റൊരു മുത്തശ്ശിപത്രം പണ്ട് അവരുടെ ചാനലിൽ ഒൻപതുമണി ചർച്ചക്ക് ബീഫ് വിഷയമാക്കുകയും ഇപ്പോൾ മുലവിവാദമാക്കുകയും ചെയ്തതുപോലെ വളഞ്ഞവഴിക്ക് സർക്കുലേഷൻ കൂട്ടി കാശുണ്ടാക്കുന്നതിന് പകരം ഒരു ഫ്രണ്ട് പേജ് പരസ്യത്തിൻറെ കാശുവാങ്ങി ഒരു വ്യാജവാർത്തകൊടുക്കുന്നത് അത്ര വലിയ തെറ്റാണെന്ന് പറയാൻ പറ്റില്ലല്ലോ ?

0 4712328198 മനോരമ യുടെ തിരുവനന്തപുരം ഓഫീസിലെ നമ്പരാണ് ” ശ്രീലേഖയോട് ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചെന്ന വാര്‍ത്തയുടെ ഉറവിടം ചോദിച്ചാൽ അവര്‍ക്കറിയില്ല! ഫോണ്‍ വെച്ചു കളയും.

നാരായണൻ വി.കെ.(സ്പെഷ്യൽ റിപ്പോർട്ടർ)