Fri. Mar 29th, 2024

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ടിനിടെ വിരണ്ട ആനയുടെ പുറത്തിരുന്ന പൂജാരിയേയും ഏറ്റുമാനൂരപ്പനേയും സാഹസികമായി രക്ഷപെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞത്.

ആളുകള്‍ ചിതറിയോടിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ക്ക് പരുക്കേറ്റു. ഒരു മണിക്കൂറിന് ശേഷം ആനയെ തളച്ചു.

ആയുസിന്‍റെ ബലം എന്നതിനപ്പുറം ഈ രക്ഷപെടലിനെ വിശേഷിപ്പിക്കാനാവില്ല എന്നാണ് പൂജാരി പറഞ്ഞത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പിന്‍റെ എതിരേല്‍പിനായി കൊണ്ടുവന്ന മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞതത്. പിന്നില്‍ നിന്ന ആനയുടെ കൊമ്പ് കൊണ്ടതാണ് പ്രകോപന കാരണം. ആന വിരണ്ടതോടെ പരിഭ്രാന്തരായ ആളുകള്‍ ചിതറിയോടി. തിരക്കിലും തിരക്കിലും പെട്ട് നാലുപേര്‍ക്ക് പരുക്കേറ്റു.

ഇതിനിടെ ആനപ്പുറത്ത് കുടുങ്ങിപ്പോയ ക്ഷേത്രശാന്തി പ്രവീണിനെ രക്ഷിക്കാനായി പിന്നീടുള്ള ശ്രമം. ഇതിന് മുന്നോടിയായി മറ്റ് രണ്ടാനകളയും ഇവിടെനിന്നും മാറ്റി. സമീപത്തെ വിവാഹമണ്ഡപത്തിന് അരികേല്യ്ക്ക് ഇടഞ്ഞആന വന്നതോടെ ശാന്തി ഇടച്ചങ്ങല ആഴിച്ച് താഴേയ്ക്കിട്ടു. ചങ്ങലയുടെ ഒരറ്റം ആനയുടെ കാലില്‍ ബന്ധിച്ചിരുന്നു. ഈ സമയം കൊണ്ട് താഴെ നിന്നവര്‍ ചങ്ങലയുെട മറുതല തൂണില്‍ കെട്ടി. ഇതോടെ ആനയ്ക്ക് മുന്നോട്ടുള്ള നീക്കം പ്രയാസമായി. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തില്‍ ഒരു സംഘം മണ്ഡപത്തിന് മുകളില്‍ കയറി താഴേയ്ക്ക് കയറിട്ടു കൊടുത്തു. ഇതില്‍ പിടിച്ച് പ്രവീണ്‍ ഏറ്റുമാനൂരപ്പനെയും കൊണ്ട് മുകളിലേയ്ക്ക് കയറി.

വിരണ്ട ആനയ്ക്ക് മദപ്പാട് കഴിഞ്ഞിട്ട് മൂന്നുമാസം പിന്നിട്ടതായാണ് പരിശോധനയില്‍ അറിഞ്ഞത്. ഏതായാലും ക്ഷേത്രഭാരവാഹകളുടെ അവസരോചിതമായ ഇടപെടലാണ് വലിയ ദുരന്തത്തില്‍നിന്ന് ജനങ്ങളെയും പൂജാരിയെയും ഏറ്റുമാനൂരപ്പനെയും രക്ഷപെടുത്തിയത്.